തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചിലവ് കൂടും, ഓരോ കസേരയ്ക്കും നാലു രൂപവീതം

തിരഞ്ഞെടുപ്പു പൊതുയോഗങ്ങള്‍ക്ക് ആളെ കൂട്ടാന്‍ സ്‌റ്റേജിനു മുന്നില്‍ കസേര നിരത്തുമ്പോള്‍ സ്ഥാനാര്‍ഥി ഒന്നോര്‍ക്കുക ഓരോ കസേരയ്ക്കും നിങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരും. നിങ്ങളുടെ പേരില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ചെലവായി രേഖപ്പെടുത്തുന്നത് ഒരു കസേരയ്ക്കു നാലു രൂപവീതം. കൈയുള്ള കസേരയ്ക്കും കൈയില്ലാത്ത കസേരയ്ക്കും നാലു രൂപയേ ഉള്ളൂവെങ്കിലും സ്‌റ്റേജില്‍ സുഖിച്ചിരിക്കാന്‍ സോഫയോ മറ്റോ ഇട്ടാല്‍ നാലു രൂപയെന്നത് 10 രൂപയാകും.
പ്ലാസ്റ്റിക് മേശയ്ക്ക് ആദ്യദിവസം ആറു രൂപയും പിന്നീടു വരുന്ന ഓരോ ദിവസത്തിനും ഒരു രൂപയുമാണ് കമ്മിഷന്‍ തയാറാക്കിയ വിലവിവരപ്പട്ടികയിലെ നിരക്ക്. തിരഞ്ഞെടുപ്പു ചെലവുകള്‍ നിരീക്ഷിക്കുന്ന സംഘമാണ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ഓരോ വസ്തുവിന്റെയും ചെലവ് നിരീക്ഷിച്ച് രേഖപ്പെടുത്തുക. ഇതിനായി ഓരോ സ്ഥാനാര്‍ഥിയുടെയും പേരില്‍ ഷാഡോ റജിസ്റ്ററും തയാറാക്കിയിട്ടുണ്ട്. പലതിനും കമ്മിഷന്‍ നിശ്ചയിച്ച വാടക കൂടിപ്പോയെന്നും കുറയ്ക്കണമെന്നും യുഡിഎഫും എല്‍ഡിഎഫും ബിജെപിയും കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രചാരണ യോഗങ്ങളില്‍ ഉപയോഗിക്കുന്ന ട്യൂബ് ലൈറ്റ് ഒന്നിന് ദിവസം 15 രൂപയെങ്കിലും സ്ഥാനാര്‍ഥികള്‍ വാടകയായി നല്‍കുന്നുണ്ടെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. ടേബിള്‍ ഫാനിന് 19.50 രൂപയും സീലിങ് ഫാനിന് 22.95 രൂപയുമാണ് കമ്മിഷന്‍ നിശ്ചയിച്ച വാടക. കടുത്ത ചൂടാണെങ്കിലും പാര്‍ട്ടികള്‍ ഫാന്‍ അധികം ഉപയോഗിച്ചാല്‍ പണികിട്ടുമെന്നു വ്യക്തം. ഓരോ ജില്ലയിലും നേരിയ വ്യത്യാസത്തോടെയാവും വിലനിലവാരം തയാറാക്കുക.
കമ്മിഷന്‍ നിശ്ചയിച്ച പ്രചാരണച്ചെലവുകള്‍, സ്‌റ്റേജിലിടുന്ന സോഫ 10 രൂപ, കൈയുള്ള കസേര, കൈയില്ലാത്ത കസേര നാലു രൂപ, പന്തല്‍ നിര്‍മാണം: 75 ചതുരശ്ര മീറ്ററിന് 100 രൂപ, ആര്‍ച്ച് ഒന്നിന് 2000 രൂപ, പ്ലാസ്റ്റിക് തോരണം ഒരു മീറ്ററിന് മൂന്നു രൂപ, പൂക്കള്‍ കൊണ്ടുള്ള തോരണം മീറ്ററിന് 25 രൂപ, ഫ്‌ലെക്‌സ് ഒരു ചതുരശ്ര മീറ്ററിന് 180 രൂപ, ടേബിള്‍ ഫാന്‍ 19.50 രൂപ സീലിങ് ഫാന്‍ 22.95 രൂപ, ഡീസല്‍ ജനറേറ്റര്‍ ഒരു ദിവസത്തേക്ക് 1721 രൂപ, മണിക്കൂറിന് 119 രൂപ, തുണി കൊണ്ടുള്ള ബാനര്‍ ചതുരശ്ര മീറ്ററിന് 15 രൂപ, കൊടി ആറു രൂപ,പ്ലാസ്റ്റിക് കൊടി 12 രൂപ, പ്ലാസ്റ്റിക് ബാഗ് ഒരു രൂപ, മള്‍ട്ടി കളര്‍ പോസ്റ്റര്‍ 1000 എണ്ണത്തിന് 1500 രൂപ, കട്ടൗട്ട് ചതുരശ്ര മീറ്ററിന് 500 രൂപ, ട്യൂബ് ലൈറ്റ് ഒന്നിന് ദിവസം 15 രൂപ, ചുവരെഴുത്ത് ചതുരശ്രയടിക്ക് ഏഴു രൂപ, നോട്ടിസ് ഒന്നിന് രണ്ടു രൂപ, താല്‍ക്കാലിക ഓഫിസ് നിര്‍മാണം ചതുരശ്ര മീറ്ററിന് 50 രൂപ
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha