ആറ് സീറ്റുകളില്‍ തനിച്ച് മത്സരിക്കാന്‍ കെആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെഎസ്എസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളില്‍ തനിച്ച് മത്സരിക്കാന്‍ കെആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെഎസ്എസ് തീരുമാനിച്ചു. അരൂര്‍ അടക്കം ആറു മണ്ഡലങ്ങളിലാണ് ജെഎസ്എസ് മത്സരിക്കുക. ബാക്കി മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നും സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാണെന്നും തീരുമാനിച്ചിട്ടില്ല. ഇടതുമുന്നണി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ഒറ്റയ്ക്ക മത്സരിക്കാന്‍ ജെഎസ്എസ് തീരുമാനിച്ചത്.
പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.സിപിഐഎം വഞ്ചിച്ചുവെന്ന് നേരത്തേ ഗൗരിയമ്മ പ്രതികരിച്ചിരുന്നു. ഉറങ്ങിക്കിടന്നവനെ വിളിച്ചു ചോറില്ല എന്നു പറഞ്ഞ പോലെയായി കാര്യങ്ങള്‍. സിപിഐഎമ്മിന്റെ നിലപാടില്‍ കടുത്ത അമര്‍ഷം ഉണ്ടെന്നും ഗൗരിയമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഎം കെട്ടിപ്പടുക്കുന്നതില്‍ തന്റെ പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. ആലപ്പുഴയിലെ ജെഎസ്എസ് സെന്ററില്‍ നടന്ന യോഗത്തില്‍ സ്ഥാനാര്‍ഥികളെ നോക്കി വോട്ട് ചെയ്യാന്‍ ഗൗരിയമ്മ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ബിജെപിയുമായി ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും സീറ്റിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായിരുന്നില്ല.
അതേസമയം, തെരഞ്ഞെടുപ്പിനു ശേഷം ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ നിര്‍ണായക പൊതുമേഖല, കോര്‍പറേഷന്‍ സ്ഥാപനങ്ങളില്‍ പദവികള്‍ ലഭിക്കുന്നതിന് സി.പി.എമ്മിനെ സമ്മര്‍ദ്ദിലാക്കുകയാണ് ഗൗരിയമ്മയുടെ ലക്ഷ്യമെന്നും സൂചനയുണ്ട്. സി.പി.എം അനുനയിപ്പിക്കാന്‍ എത്തിയാല്‍ ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് മത്സരത്തില്‍ നിന്ന് പിന്മാറിയേക്കും. ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ മുന്‍പ് തോമസ് ഐസക് നടത്തിയ ചര്‍ച്ചകള്‍ വിജയിച്ചിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha