കലാഭവന്‍ മണിയുടെ ആന്തരാവയവങ്ങള്‍ പരിശോധിച്ച കെമിക്കല്‍ ലാബിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി

കലാഭവന്‍ മണിയുടെ ആന്തരാവയവങ്ങള്‍ പരിശോധിച്ച കൊച്ചി കാക്കനാട്ടെ കെമിക്കല്‍ ലാബിനെതിരെ പൊലീസ്. പരിശോധനയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ച ജോയിന്റ് കെമിക്കല്‍ എക്‌സാമിനര്‍ മുരളീധരന്‍ നായര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ടി.പി.സെന്‍കുമാര്‍ സര്‍ക്കാരിന് കത്ത് നല്‍കി.
മണിയുടെ ആന്തരാവയവങ്ങളില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതായി മുരളീധരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മരണകാരണം ഇതാകാമെന്നും അദേഹം സൂചന നല്‍കിയിരുന്നു. ഇത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും മരണ കാരണം മാധ്യമങ്ങളോട് വിശദീകരിക്കാന്‍ ലാബ് അധികൃതര്‍ക്ക് കഴിയില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഡിജിപിയുടെ കത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha