മീറ്റര്‍ ബോക്‌സിനുള്ളില്‍ പാമ്പുകളെ കണ്ട് ജീവനക്കാര്‍ ഞെട്ടി

വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന മീറ്റര്‍ ബോക്‌സിനുള്ളില്‍ കയറിക്കൂടിയ പാമ്പുകളെ കണ്ടാണ് വൈദ്യുതവകുപ്പ് ജീവനക്കാരന്‍ ഞെട്ടിയത്. അനക്കമറ്റ നിലയില്‍ കണ്ടെത്തിയ രണ്ട് വലിയ പാമ്പുകള്‍ ഷോക്കേറ്റ് മരിച്ചിട്ട് ആഴ്ചകളായിരുന്നു.
നോര്‍ത്ത് കരോലിനയിലെ ആള്‍ത്താമസമില്ലാതിരുന്ന ഒരു വീട്ടിലാണ് സംഭവം നടന്നത്. വീട് പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായി വൈദ്യുത കണക്ഷന്‍ നീക്കം ചെയ്യാനാണ് ജീവനക്കാര്‍ എത്തിയത്. എന്നാല്‍ ബോക്‌സിനുള്ളില്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഒരു പാമ്പ് വൈദ്യുത കണക്ഷന്‍ നല്‍കുന്ന വയറില്‍ കടിച്ചു പിടിച്ച അവസ്ഥയില്‍ ഇരിക്കുന്നു. വേറൊരു പാമ്പ് മുകളിലിരിക്കുന്ന പാമ്പിന്റെ വാലില്‍ കടിച്ച നിലയിലും.
ഏറെ നാളുകളായി ഉപയോഗിക്കാതിരുന്ന വീടായതിനാല്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. ബോക്‌സില്‍ ചെറിയ ദ്വാരങ്ങളാണ് ഉണ്ടായിരുന്നത്.എങ്ങനെ ഇവ ഉള്ളില്‍ കടന്നുവെന്നത് വ്യക്തമല്ല. ചത്ത പാമ്പുകളില്‍ ഒന്നിന് 3.5 അടിയും മറ്റേതിന് 6.5 അടിയും നീളമുണ്ട്.എന്തായാലും ഈ സംഭവത്തോടെ അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha