അശ്രദ്ധയും അഹന്തയും വരുത്തിവെച്ച ദുരന്തം..പ്രകാശന്‍ ക്ഷേത്രത്തിന് അടുത്ത് വീട് വച്ചത് നാല് കൊല്ലം മുമ്പ്; മൂന്ന് വര്‍ഷവും വീടിന് കമ്പക്കെട്ടില്‍ കേടുപാടു പറ്റി; പരാതിയുമായെത്തിയപ്പോള്‍ സ്‌റ്റേയും എന്നിട്ടും..

പരാതികള്‍ ഒട്ടനവധി ഉണ്ടായിട്ടും വരുത്തിവെച്ച ദുരന്തം എന്നുവിശേഷിപ്പിക്കാം പരവൂര്‍ ദുരന്തത്തെ. അപകടം ഉണ്ടായശേഷം ഉണര്‍ന്നുപ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുമ്പ് ചെറുതായി ശ്രമിച്ചിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കമ്പപ്പുരയ്ക്ക് തീപിടിച്ച വന്‍ ദുരന്തമുണ്ടാകുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ പലതാണ്. ഏറെ പ്രശസ്തമാണ് ഇവിടുത്തെ കമ്പം. മത്സര വെടിക്കെട്ട് ആയതുകൊണ്ടായിരുന്നു ഇത്. ആചാരത്തിന് അപ്പുറമുള്ള വീറും വാശിയും നിറയുന്ന കമ്പം. അതുകൊണ്ട് തന്നെ വിശ്വാസികളായിട്ടും ക്ഷേത്ര നിവാസികളില്‍ ബഹുഭൂരിഭാഗവും കമ്പത്തെ അനുകൂലിച്ചില്ല. ഇതിനെ അവര്‍ എതിര്‍ക്കുകയും ചെയ്തു. പരാതി ജില്ലാ കളക്ടറുടെ മുന്നിലുമെത്തി.
ക്ഷേത്രത്തോട് ചേര്‍ന്ന് താമസിക്കുന്ന പ്രകാശനായിരുന്നു ഇതിന് മുന്നില്‍ നിന്നത്. നാല് കൊല്ലം മുമ്പാണ് വീടു വച്ചത്. എന്നാല്‍ കമ്പത്തില്‍ വീട് തകരുന്നത് പതിവായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷവും കമ്പം കഴിയുമ്പോള്‍ വീടിന് കേടുപാടു പറ്റി. ഇതിനെതിരെയാണ് പരാതി നല്‍കിയത്. ക്ഷേത്രാചാര പ്രകാരം വെടിക്കെട്ട് നടത്തണം. അല്ലാതെ മത്സര കമ്പം പാടില്ലെന്നായിരുന്നു പ്രകാശിന്റെ ആവശ്യം. പരാതിയില്‍ ജില്ലാ ഭരണകൂടം അന്വേഷണം നടത്തി അനുകൂല തീരുമാനം എടുത്തു. അങ്ങനെ കമ്പത്തിന് സ്‌റ്റേയും നല്‍കി.
ഇന്നലെ ഉച്ചയോടെ ഇതായിരുന്നു അവസ്ഥ. എന്നാണ് അതിന് ശേഷം കാര്യങ്ങള്‍ മാറി മറിഞ്ഞു. കൊല്ലം കളക്ടര്‍ നല്‍കുന്ന സൂചനയനുസരിച്ച് കമ്പത്തിന് ഒരു അനുമതിയും നല്‍കിയില്ല. നിരോധനം ഉണ്ടായിരുന്നു താനും. ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാണ് വെടിക്കെട്ടെന്ന് തിരിച്ചറിഞ്ഞായിരുന്നു ഇത്. കളക്ടറുടെ മേല്‍ എല്ലാ സമ്മര്‍ദ്ദവും എത്തി. എന്നാല്‍ വഴങ്ങിയില്ല. എന്നിട്ടും രാഷ്ട്രീയക്കാരുടെ കരുത്തില്‍ കമ്പം നടത്തി. മത്സര കമ്പമെന്ന് പറയാതെ വാങ്ങിക്കൂട്ടിയതും മുഴുവന്‍ കത്തിക്കുകയായിരുന്നു ചെയ്തത്.
അതിനിടെയാണ് ദുരന്തം എത്തുന്നത്. ഇതോടെ ക്ഷേത്രാധികാരികള്‍ക്കെതിരെ കേസ് വരുമെന്ന് ഉറപ്പാവുകയാണ്. കൊലപാതക കുറ്റം അടക്കം ചുമത്താനാണ് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിക്കുകയെന്നാണ് സൂചന. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമ്മര്‍ദ്ദവുമായെത്തിയെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ കമ്പക്കെട്ട് മുടങ്ങുന്നത് വിശ്വാസികളുടെ വോട്ട് എതിരാക്കുമോ എന്ന് ഭയമായിരുന്നു ഇതിന് കാരണം. സ്ഥലത്ത് നിന്നുള്ള പ്രധാനപ്പെട്ട നേതാവും ഇതിന് മുന്നില്‍ നിന്നു. ഇതോടെയാണ് കളക്ടറുടെ എതിര്‍പ്പ് അവഗണിച്ചും കമ്പക്കെട്ടുമായി മുന്നോട്ട് പോകാന്‍ തീരുമാനം എടുത്തത്. ഒടുവില്‍ ആ വാശിയില്‍ പൊലിഞ്ഞത് 100 കണക്കിന് വിലയേറിയ ജീവനുകളും. പരിക്കേറ്റവരുടെ അവസ്ഥയാണ് കൂടുതല്‍ പരിതാപകരം എന്നാണ് വാര്‍ത്ത. 70 ശതമാനം പൊള്ളലേറ്റവരാണ് കൂടുതല്‍ ആളുകളും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha