ബംഗളൂരുവില്‍ കോളേജ് കാമ്പസില്‍ ബൈക്കിടിച്ച് പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

ബംഗളൂരുവിലെ കോളേജ് കാമ്പസില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. തുംകൂര്‍ ശ്രീ സിദ്ധാര്‍ത്ഥ ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥിനി കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ നിലീന ചന്ദ്രനാണ് മരിച്ചത്.
ഹോളി ആഘോഷത്തിനിടെയാണ് മാര്‍ച്ച് 23-ന് ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ത്ഥി ഓടിച്ച ബൈക്ക് ഇടിച്ച് നിലീനയ്ക്ക് പരിക്കേറ്റത്.
കാമ്പസിനുള്ളില്‍ അമിത വേഗത്തിലെത്തിയ ബൈക്ക് നിന്ത്രണം വിട്ട് നിലീനയെ ഇടിച്ചിടുകയായിരുന്നു. തെറിച്ചുവീണ നിലീനയ്ക്ക് തലയ്ക്ക് ഗുരുതര പരുക്കേറ്റു. നിലീനയെ സഹപാഠികളും കോളേജ് അധികൃതരും ചേര്‍ന്ന് ബംഗളൂരുവിലെ രാമയ്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായെങ്കിലും പെട്ടെന്ന് നില ഗുരുതരമായി മരണം സംഭവിക്കുകയായിരുന്നു.
ബൈക്ക് ഓടിച്ച വിദ്യാര്‍ത്ഥിക്കെതിരെ നടപടി എടുക്കാന്‍ മാനേജ്‌മെന്റും പൊലീസും തയ്യാറായില്ലെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha