സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലായിരുന്നു. 1,12,520 രൂപയായിരുന്നു. ക!ഴിഞ്ഞ ദിവസം രണ്ട് തവണ കൂടിയിരുന്നു. 1,11,560 രൂപയായിരുന്നു രാവിലത്തെ വില. വൈകുന്നേരം ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിച്ചേര്‍ന്നു.
സ്വര്‍ണനിരക്കില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് കഴിഞ്ഞ മെയ് അഞ്ചിന് ആയിരുന്നു. 1,09,400 രൂപയായിരുന്നു അന്നത്തെ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷം നടക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണവില വീണ്ടും ഉയരുമെന്നാണ് കരുതുന്നത്. 1,12,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 14,115 രൂപയാണ് ഒരു ഗ്രാമിന്റെ വില.
https://www.facebook.com/Malayalivartha
























