കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍

മലപ്പുറത്ത് വ്യാപാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍. പാണ്ടിക്കാട് കിഴക്കേ പാണ്ടിക്കാട് സ്വദേശിയായ മുഹമ്മദിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ പിടികൂടിയത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ സഞ്ജയ് റാണ (33) ആണ് ഒഡീഷയില്‍ വെച്ച് പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്. 2013 നവംബറില്‍ നടന്ന ക്രൂരമായ കൊലപാതകത്തിന് ശേഷം അറസ്റ്റിലായ ഇയാള്‍, പിന്നീട് ജാമ്യം ലഭിച്ചതോടെ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അതീവ സാഹസികമായാണ് അന്വേഷണ സംഘം വലയിലാക്കിയത്.
https://www.facebook.com/Malayalivartha
























