സിഎമ്മിനെ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കെ മുരളീധരന്‍

കേരള മുഖ്യമന്ത്രി ആര് എന്നതില്‍ 24 മണിക്കൂറില്‍ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരന്‍. മുഖ്യമന്ത്രി പട്ടികയില്‍ താനില്ല. ജനത്തിന്റെ വികാരം രാഹുല്‍ഗാന്ധിക്ക് അറിയാം. ഘടകകക്ഷികളുടെ നിലപാടും പരിഗണിക്കണം. വേഗത്തില്‍ തീരുമാനം വേണമെന്ന് രാഹുല്‍ ഗാന്ധിയെ അറിയിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ എംഎല്‍എമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്നും ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാന്‍ഡ് പരിഗണിക്കും. എണ്ണം മാത്രമെങ്കില്‍ എപ്പോഴേ പ്രഖ്യാപിക്കാമായിരുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ അല്ല തീരുമാനിക്കുന്നത്, യുഡിഎഫ് മുഖ്യമന്ത്രിയെ ആണെന്നും മുരളീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























