സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് പല പ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥ തലത്തില്‍ ഉടലെടുക്കുന്നത്

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ വൈകുന്നത് ഭരണസംവിധാനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാഠപുസ്തക അച്ചടി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കടലാസ് ക്ഷാമമാണ് അച്ചടി പൂര്‍ത്തിയാക്കാന്‍ തടസം. ഇതില്‍ തീരുമാനമെടുക്കാന്‍ വകുപ്പ് തലത്തില്‍ മന്ത്രിയില്ലാത്തതും ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
പെരുമാറ്റച്ചട്ടം പിന്‍വലിക്കുകയും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്താന്‍ വൈകുന്നത് പല പ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥ തലത്തില്‍ ഉടലെടുക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയിരുന്നു. ഇവരെ തിരികെ മാറ്റാത്തത് വകുപ്പുതലത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത് മൂലം പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വിമുഖത ഉണ്ടെന്നും വിവരമുണ്ട്.
https://www.facebook.com/Malayalivartha
























