മുഖ്യമന്ത്രി വി ഡി സതീശന്‍ ഡല്‍ഹിയിലേക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ഡല്‍ഹിക്ക് പോകും. എഐസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്തി നരേന്ദ്ര മോദിയെ കാണാനും മുഖ്യമന്ത്രിയുടെ ശ്രമം. അതേസമയം പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എംഎല്‍എ സത്യപ്രതിജ്ഞയില്‍ അച്ഛന്റെ മുഴുവന്‍ പേരും പറഞ്ഞാണ് വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മേനോന്‍ എന്ന ചേര്‍ത്ത് സത്യവാചകം ചൊല്ലിയതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.കോണ്‍ഗ്രസ് നേതാക്കളടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.2021ല്‍ നിയമസഭയില്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യവേ 'വി ഡി സതീശന്‍ എന്ന ഞാന്‍' എന്നായിരുന്നു സതീശന്‍ ഉപയോഗിച്ചിരുന്നത്.
എന്നാല്‍ 'വടശ്ശേരി ദാമോദര മോനോന്‍ സതീശന്‍ എന്ന ഞാന്‍' എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ വിഡി സതീശന്‍ പറഞ്ഞത്.എന്നാല്‍ ജാതിപ്പേര് ഉപയോഗിച്ചു എന്ന വിമ!ര്‍ശനങ്ങളോട് വൈകാരികമായിട്ടാണ് മുഖ്യമന്ത്രി വിഡി സതീശന്‍ പ്രതികരിച്ചത്. അച്ഛന്റെ മുഴുവന്‍ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ സതീശന്റെ മറുചോദ്യം. അച്ഛന്റെ മുഴുവന്‍ പേര് അതാണ്.
അമ്മയുടെ പേര് കൂടി പറയാനാകാത്തതില്‍ സങ്കടമുണ്ട്. ഞാന്‍ എംഎല്‍എ ആകുന്നതിന് മുമ്പ് മരിച്ച് പോയവരാണ് രണ്ട് പേരും. രേഖകളിലുള്ള എന്റെ ഫുള്‍ നെയിം ഞാന്‍ വായിച്ചു. സാധാരണ അങ്ങനെ ആണ്. അതിനെന്താണ് കുഴപ്പമെന്നും പാസ്‌പോര്‍ട്ടില്‍ അങ്ങനെ അല്ലേ എന്നും വിഡി സതീശന്‍ ചോദിക്കുന്നു.
https://www.facebook.com/Malayalivartha






















