പൊന്മുടിയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം

പൊന്മുടിയില്‍ വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഏഴ് വയസ്സുകാരി മരിച്ചു. കല്ലറ വളക്കുഴി പച്ച തോപ്പുവിള വീട്ടില്‍ അനീഷ്ഷാലു ദമ്പതികളുടെ മകള്‍ ത്രയ നന്ദ (7) ആണു മരിച്ചത്. വിനോദയാത്ര കഴിഞ്ഞു മടങ്ങവേ കാര്‍ നിയന്ത്രണം വിട്ട് 30 അടി താഴ്ചയുള്ള കുഴിയില്‍ വീഴുകയായിരുന്നു.
വൈകിട്ട് 6.45 നാണ് അപകടം. കല്ലറ വളക്കുഴിപ്പച്ച ശ്രീശൈലത്തില്‍ അനൂപ് (47), അനു (38 ), നിവേദ് (13), തീര്‍ത്ഥ (17), അഖിന (17), പാങ്ങോട് സ്വദേശി മൂന്മുക്ക് ഗോപിക (17) എന്നിവരാണ് വാനഹത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. പരുക്കേറ്റവരെ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha






















