ഹോര്‍മുസ് കടലിടുക്കില്‍ ടോളുകള്‍ ഏര്‍പ്പെടുത്തിയാല്‍ കരാര്‍ അസാധ്യമാകുമെന്ന് അമേരിക്ക

ഹോര്‍മുസ് കടലിടുക്കില്‍ ടോളുകള്‍ ഏര്‍പ്പെടുത്തിയാല്‍ അമേരിക്കഇറാന്‍ കരാര്‍ അസാധ്യമാകുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ടോള്‍ സംവിധാനവുമായി ഇറാന്‍ മുന്നോട്ട് പോകരുതെന്നും മാര്‍ക്കോ റൂബിയോ. പാക്ക് ഭരണ നേതൃത്വം ടെഹ്‌റാനില്‍ പോകുന്നത് ശുഭ സൂചനയാണ്. പാകിസ്താന്റെ ഇടപെടല്‍ ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകും. നല്ലൊരു കരാര്‍ ഉണ്ടാക്കാനാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ആ?ഗ്രഹിക്കുന്നത്. കരാറിലെത്തിയില്ലെങ്കില്‍ അദ്ദേഹത്തിന് മുന്നില്‍ മറ്റ് വഴികളുണ്ടെന്നും കരാറിലെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ഇറാന്‍ - യുഎസ് സമാധാന ചര്‍ച്ചകള്‍ക്ക് വേ?ഗത്തിലാക്കാനുള്ള പാക്ക് നീക്കത്തിന്റെ ഭാ?ഗമായാണ് പാക് സൈനിക മേധാവി ടെഹ്‌റാനിലേക്ക് പോകുന്നത്. സമാധാന കരാര്‍ സംബന്ധിച്ച ധാരണകള്‍ ഇറാന്‍ നേതൃത്വവുമായി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ചര്‍ച്ച ചെയ്യും. നേരത്തെ പാക്ക് ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഒരാഴ്ചക്കിടെ രണ്ട് തവണ ടെഹ്‌റാനില്‍ എത്തിയിരുന്നു. അമേരിക്കയുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള തിരക്കിട്ട നയതന്ത്ര നീക്കം നടക്കുന്നത്.
അതിനിടെ ഇറാന്റെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്തുള്ള നയതന്ത്രം മാത്രമാണ് പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പരിഹാരമെന്ന് റഷ്യ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചര്‍ച്ചകളിലൂടെ തീരുമാനങ്ങള്‍ നടപ്പിലാക്കണം. ഇക്കാര്യത്തില്‍ ഇറാനെയും അമേരിക്കയെയും സഹായിക്കാന്‍ തയാറാണെന്നും റഷ്യ അറിയിച്ചു. അതേസമയം ആണവ സമ്പുഷ്ടീകരണ വിഷയത്തില്‍ ഇറാന്‍ തീരുമാനം എടുക്കണമെന്നും, സമ്പുഷ്ടീകരിച്ച യുറേനിയം ആര്‍ക്ക് കൈമാറണമെന്ന് ഇറാന് തീരുമാനിക്കാമെന്നുമാണ് റഷ്യയുടെ നിലപാട്. ഇറാനുമായി കരാറിലെത്താനായില്ലെങ്കില്‍ മോശം കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. സമ്മര്‍ദ്ദത്തിലൂടെ ഇറാനെ കീഴടക്കാമെന്നത് അമേരിക്കയുടെ വ്യാമോഹം മാത്രമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും വ്യക്തമാക്കിട്ടുണ്ട്.
https://www.facebook.com/Malayalivartha






















