ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറവേ ട്രാക്കിലേക്ക് വീണ് അപകടം: യാത്രക്കാരന്റെ കാലിന് ഗുരുതര പരുക്ക്

ഒറ്റപ്പാലം റെയില്‍വേ സ്‌റ്റേഷനില്‍ ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കിക്കിലേക്കു വീണു യാത്രക്കാരനു ഗുരുതര പരുക്ക്. ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് പുളിക്കല്‍ വീട്ടില്‍ സിദ്ദീഖിന് (52) ആണു ഗുരുതര പരുക്ക്. ഇയാളുടെ വലതുകാല്‍ അറ്റു. ഇടതുകാലിനും ഗുരുതര പരിക്കുണ്ട്. അറ്റുപോയ കാല്‍ ഏറെ നേരം തിരഞ്ഞാണു ട്രാക്കില്‍ നിന്നു കണ്ടെത്തിയത്.
രാത്രി ഏഴേ മുക്കാലോടെ ആലപ്പുഴ ചെന്നൈ എക്‌സ്പ്രസ് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണു അപകടം. ട്രയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെട്ടാണ് അപകടം. സിദ്ദിഖിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha






















