മാസപ്പടി കേസിലെ അന്വേഷണം തടയണമെന്ന സി.എം.ആർ.എൽ കമ്പനിയുടെ അപ്പീലിൽ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കും നിർണായകം

മാസപ്പടി കേസിലെ അന്വേഷണം തടയണമെന്ന സി.എം.ആർ.എൽ കമ്പനിയുടെ അപ്പീലിൽ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കും നിർണായകം. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ വീണയ്ക്കെതിരായ നടപടികൾ ഇ.ഡി കടുപ്പിക്കും.
സി.എം.ആർ.എൽ ശനിയാഴ്‌ച സമർപ്പിച്ച അപ്പീൽ ഇന്നാണ് പരിഗണിക്കുന്നത്. അഡിഷണൽ സോളിസിറ്റർ ജനറൽ സുന്ദരേശ്വരൻ ചെന്നൈയിൽ നിന്നും ഇ.ഡി പ്രോസിക്യൂട്ടർ സുഹൈബ് ഹുസൈൻ ഡൽഹിയിൽ നിന്നും ഓൺലൈനിൽ ഹാജരാകുന്നതാണ്. കൊച്ചിയിലെ പ്രോസിക്യൂട്ടർ ജയശങ്കർ നേരിട്ടു ഹാജരാകും.
ഇടക്കാല സ്റ്റേ ഉൾപ്പെടെ സി.എം.ആർ.എല്ലിന് അനുകൂലമായ ഉത്തരവുകൾ ഉണ്ടാകാതിരിക്കാനായി ഡൽഹിയിലെ ആസ്ഥാനവും നിയമവശങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകി.അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിലനിറുത്താനാണ് ഇ.ഡിയുടെ ശ്രമമുള്ളത്. ഇ.ഡി ശേഖരിച്ച തെളിവുകൾക്ക് പുറമെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്, ആദായനികുതി വകുപ്പ് എന്നിവയുടെ അന്വേഷണത്തിലെ വിവരങ്ങളും കോടതിയെ അറിയിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലെ വിവരങ്ങളും ആവശ്യമെങ്കിൽ കൈമാറുന്നതാണ്.
https://www.facebook.com/Malayalivartha























