എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹ മരണം... സി.ബി.ഐ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്യും

എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ സി.ബി.ഐ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്യും. അടുത്ത മന്ത്രിസഭായോഗം അംഗീകരിച്ചശേഷം കേന്ദ്രത്തെ അറിയിക്കുകയും ചെയ്യും. കേന്ദ്രപേഴ്സണൽ മന്ത്രാലയമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
കഴിഞ്ഞ ദിവസം നവീനിന്റെ ഭാര്യ മഞ്ജുഷ, മക്കളായ നിരഞ്ജന, നിരുപമ എന്നിവർ മുഖ്യമന്ത്രി വി.ഡി.സതീശനെ സന്ദർശിച്ച് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. മൂത്തമകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനവും മുഖ്യമന്ത്രി ഉറപ്പുനൽകി.സി.പി.എം നേതൃത്വം വെട്ടിലായ കേസിൽ സി.ബി.ഐ വേണ്ടെന്ന നിലപാടിലായിരുന്നു മുൻസർക്കാർ.
സി.ബി.ഐയെ ഏൽപിക്കാനായി മഞ്ജുഷ ഹൈക്കോടതിയെ സമീപിച്ചെങ്കിലും എൽ.ഡി.എഫ് സർക്കാർ എതിർത്തു. 2024 ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ കണ്ണൂരിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha























