ഭക്ഷണം കഴിച്ചിട്ടു ദിവസങ്ങളായി; വിശപ്പു സഹിക്കാനാവാതെ കണ്ണൂരില്‍ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

കോടികള്‍ ആദിവാസികള്‍ക്കായി സര്‍ക്കാര്‍ പൊടിക്കുമ്പോഴും ആദിവാസികള്‍ പട്ടിണിയുടെ ദുരിതക്കയത്തില്‍ത്തന്നെയെന്ന് വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടി. സാക്ഷര കേരളത്തിന് കനത്ത അപമാനമാണ് ഇത്തരം സംഭവങ്ങള്‍. വിശപ്പു സഹിക്കാന്‍ കഴിയാതെ കണ്ണൂരില്‍ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. പേരാവൂര്‍ പഞ്ചായത്തിലെ ചെങ്ങോത്ത് പൊരുന്നാന്‍ രവിയുടെയും മോളിയുടെയും മകള്‍ ശ്രുതിമോളണ് (15) ആത്മഹത്യ ചെയ്തത്. ഭക്ഷണം കഴിച്ചിട്ടു ദിവസങ്ങളായെന്നും ഇനിയും വിശപ്പു സഹിക്കാന്‍ കഴിയില്ലന്നും എഴുതി വെച്ചതിന് ശേഷമാണ് ആത്മഹത്യ ചെയ്തത്.
വൈകിട്ട് നാലോടെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അച്ഛമ്മ ഉറങ്ങുകയായിരുന്നു. ഈ സമയമാണു ശ്രുതി തൂങ്ങി മരിച്ചതെന്നു കരുതുന്നു. നോട്ട്ബുക്കില്‍ മരണക്കുറിപ്പെഴുതി മേശപ്പുറത്തു വെച്ചിരുന്നു. ഇത് പോലീസ് കണ്ടെത്തി. കേളകം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്രുതിമോള്‍. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ശ്രുതിയും അച്ഛമ്മയും മാത്രമായിരുന്നു സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നത്. കശുവണ്ടി സീസണായതിനാല്‍ രവിയും മോളിയും ഇളയമകന്‍ അക്ഷയും പന്ന്യാംമലയിലെ തോട്ടത്തില്‍ കശുവണ്ടി പെറുക്കാന്‍ പോയതായിരുന്നു. സംഭവ ദിവസം വീടിന് സമീപത്തുള്ള അങ്കണവാടിയില്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കു വേണ്ടി നടത്തിയ ക്ലാസില്‍ പങ്കെടുക്കാന്‍ ശ്രുതിപോയിരുന്നു. എല്ലാവരും ഉച്ചയ്ക്കു ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോയയെങ്കിലും ഭക്ഷണമില്ലാത്തതിനാല്‍ ശ്രുതി പോയില്ല. ഈ കുട്ടിയുടെ മരണം കൊണ്ടെങ്കിലും സര്‍ക്കാര്‍ കണ്ണു തുറന്നിരുങ്കില്ലെങ്കില്‍. എവിടെ നടക്കാന്‍ അല്ലേ. ജയലക്ഷ്മി മന്ത്രിയെക്കൊണ്ട് ആ വിഭാഗത്തിന് ഒരു ഗുണവും കിട്ടിയില്ല എന്നത് മറ്റൊരു പരമ സത്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha