താമരശ്ശേരിയില്‍ ഇരുപത്തിരണ്ട് വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

താമരശ്ശേരിയില്‍ വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ ഇരുപത്തിരണ്ട് വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടില്‍ താമസിക്കുന്ന ചേലോട്ടില്‍ പ്രദീപ് കുമാര്‍, ബിന്ദു ദമ്പതികളുടെ മകള്‍ നന്ദന പ്രദീപ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
സംഭവസമയത്ത് നന്ദനയുടെ ഇളയ സഹോദരി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. മുറിയില്‍ ഉറങ്ങുകയായിരുന്ന സഹോദരി ഉണര്‍ന്ന് പുറത്തേക്ക് വന്നപ്പോഴാണ് നന്ദനയെ ഡൈനിംഗ് ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സഹോദരി ഉടന്‍ പരിസരവാസികളെ വിവരമറിയിച്ചു. തുടര്‍ന്ന് യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
താമരശ്ശേരി പൊലീസ് താലൂക്ക് ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം തുടര്‍നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























