Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വീണയുടെ വാടക വീട് വിട്ടിറങ്ങി പിണറായി, പട്ടി റോബിനും കമലയും മാത്രം മതി ഗോവിന്ദനും ഒറ്റി..! അടിച്ചിറക്കിയത്..?

10 JUNE 2026 09:30 PM IST
മലയാളി വാര്‍ത്ത

More Stories...

സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ഓര്‍ഡനറി ബസുകളില്‍ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍

നീയൊക്കെ പുഴുത്ത് ചാവുമെടാ..! വെറുത്തേ വിടല്ലേ സാറേ... ഉപ്പുപ്പയെ കൊന്ന പ്രതികൾ വീട്ടിലെത്തി വളഞ്ഞിട്ട് തെറി വിളിച്ച് കൊച്ചുമകൾ

'ചിക്കൻ കറി' കഴിച്ച ഉടൻ 'അമ്മ കുഴഞ്ഞ് വീണ് മരിച്ചു.. ഇളയമകളുടെ സംശയം, കല്ലറ തുറന്ന് നോക്കി,മരുമകൻ പിടിയിൽ

കോഴിക്കോട്ട് വീണ്ടും നിപ ബാധയെന്ന് സംശയം

സ്‌കൂൾ പരിസരങ്ങളിൽ മയക്കുമരുന്നും പുകയില ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; ഭാവി തലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിനായി നിയമലംഘകർ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സി.പി.എമ്മില്‍ താഴെത്തട്ടു മുതല്‍ 'തെറ്റുതിരുത്തല്‍' ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ ആവശ്യങ്ങളും പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. ജനങ്ങളില്‍ നിന്ന് അകന്നുപോയതാണ് പരാജയകാരണമെന്ന വിലയിരുത്തലുകള്‍ക്കിടയിലും, ജനങ്ങളെയും സന്ദര്‍ശകരെയും പൂര്‍ണ്ണമായി അകറ്റിനിര്‍ത്താന്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്ക് പുറമെ വിപുലമായ പുതിയ ഓഫീസ് സമുച്ചയം വേണമെന്ന ആവശ്യവുമായി പിണറായി വിജയന്‍ രംഗത്തെത്തുമെന്നാണ് സൂചന. സ്പീക്കര്‍ക്ക് കത്തു നല്‍കാനാണ് ആലോചന.

 


മകള്‍ വീണാ വിജയന്റെ വാടക വീട്ടില്‍ നിന്നും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറുമ്പോഴാണ് മുന്‍ഗാമികളാരും ഉന്നയിക്കാത്ത കടുത്ത നിബന്ധനകള്‍ അദ്ദേഹം മുന്നോട്ടു വയ്ക്കാനൊരുങ്ങുന്നത്. മുഖ്യമന്ത്രിക്ക് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ പ്രത്യേക ഓഫീസ് സംവിധാനമുള്ളതുപോലെ, പ്രതിപക്ഷ നേതാവിനും നിയമസഭാ മന്ദിരത്തോട് ചേര്‍ന്ന് വിപുലമായ സ്വതന്ത്ര ഓഫീസ് സൗകര്യം വേണമെന്നാണ് പിണറായി വിജയന്റെ പ്രധാന ആവശ്യം. തന്റെ ഔദ്യോഗിക പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും സുഗമമായി ജോലി ചെയ്യുന്നതിനായി എംഎല്‍എ ക്വാര്‍ട്ടേഴ്‌സിനോട് ചേര്‍ന്ന് പ്രത്യേക സൗകര്യം ഒരുക്കണം. അതായത് കന്റോണ്‍മെന്റ് ഹൗസില്‍ പൊതുജനങ്ങളോ സന്ദര്‍ശകരോ വരേണ്ടതില്ലെന്നും, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എത്തുന്നവരെല്ലാം പ്രതിപക്ഷ നേതാവിന്റെ പുതിയ ഓഫീസിലേക്ക് വരണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.ഇത്രയും കാലം പ്രതിപക്ഷ നേതാക്കന്മാരായിരുന്നവര്‍ തങ്ങളുടെ വസതിയില്‍ തന്നെയായിരുന്നു ഓഫീസും സന്ദര്‍ശക സൗകര്യങ്ങളും ഒരുക്കിയിരുന്നത് എന്ന ചരിത്രമാണ് പിണറായിയുടെ ഈ പുതിയ നിര്‍ദ്ദേശത്തോടെ തിരുത്തപ്പെടുന്നത്. പൊതുജന സമ്പര്‍ക്കം പാര്‍ട്ടിയുടെ അന്തകനായെന്ന് വിലപിക്കുന്ന സി.പി.എമ്മിന്, ജനങ്ങളെ കന്റോണ്‍മെന്റ് ഹൗസിന്റെ പടിക്ക് പുറത്തു നിര്‍ത്താനുള്ള പിണറായിയുടെ ഈ പിടിവാശി വലിയ തിരിച്ചടിയാകുമെന്ന അഭിപ്രായമുണ്ട്. അതുകൊണ്ട് തന്നെ തിരുത്തിപ്പിക്കാനും നീക്കമുണ്ട്. നിലവില്‍ മകള്‍ വീണാ വിജയനും മരുമകന്‍ മുഹമ്മദ് റിയാസും വാടകയ്ക്കെടുത്ത വീട്ടിലാണ് പിണറായി വിജയനും ഭാര്യ കമലയും താമസിക്കുന്നത്. മുഖ്യമന്ത്രി പദം ഒഴിഞ്ഞതിന് ശേഷം പിണറായി എവിടെയായിരിക്കും താമസം എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു.ഇതിനിടെ, ഈ വാടക വീടിന് പുറത്തുവെച്ച് റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ഈ വീട് വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു. തനിക്ക് കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറാന്‍ തടസ്സമായി നില്‍ക്കുന്നത് മുന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അവിടെ നിന്ന് ഒഴിയാത്തതാണെന്ന് മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ സതീശന്‍ മുഖ്യമന്ത്രിയായി ക്ലിഫ് ഹൗസിലേക്ക് മാറുന്നതോടെ കന്റോണ്‍മെന്റ് ഹൗസിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പിണറായിയും സംഘവും അങ്ങോട്ടേക്ക് പ്രവേശിക്കും. കന്റോണ്‍മെന്റ് ഹൗസിലേക്ക് താമസം മാറുമ്പോള്‍ പിണറായി വിജയന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ 'റോബിനും' ഒപ്പമുണ്ടാകും.യഥാര്‍ത്ഥത്തില്‍ ഈ വളര്‍ത്തുനായയുടെ സൗകര്യവും സുരക്ഷയുമാണ് പിണറായിയെ കന്റോണ്‍മെന്റ് ഹൗസിലേക്ക് എത്തിച്ചതെന്നതാണ് കൗതുകകരം.

 

 

നേരത്തെ എ.കെ.ജി സെന്ററിന് സമീപമുള്ള ചിന്ത ഫ്‌ലാറ്റിലേക്ക് പിണറായി മാറുമെന്നാണ് കരുതിയിരുന്നത്. പിണറായിക്കും അതിലായിരുന്നു താല്പര്യം. എന്നാല്‍ ഫ്‌ലാറ്റ് സംസ്‌കാരത്തില്‍ വളര്‍ത്തുനായ റോബിനെ പരിപാലിക്കുന്നതിനും യഥേഷ്ടം സഞ്ചരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വലിയ പരിമിതികള്‍ ഉണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് ഔദ്യോഗിക വസതി റെഡിയാകുന്നത് വരെ മകളുടെ വാടകവീട്ടില്‍ തുടരാന്‍ അദ്ദേഹം തീരുമാനിച്ചത്.കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറുമ്പോള്‍ മകള്‍ വീണയും റിയാസും വാടക വീട്ടില്‍ തന്നെ തുടരാനാണ് സാധ്യത. പിണറായിയും ഭാര്യയും പേഴ്‌സണല്‍ സ്റ്റാഫും റോബിനും മാത്രമായിരിക്കും കന്റോണ്‍മെന്റ് ഹൗസിലെ പുതിയ അന്തേവാസികള്‍. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പാര്‍ട്ടി നേതാക്കളുടെ ആഡംബര ജീവിതവും ധാര്‍ഷ്ട്യവും തിരുത്തണമെന്ന് കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴാണ്, മുന്‍ മുഖ്യമന്ത്രി തന്റെ 'റോബിന്‍' എന്ന വളര്‍ത്തുനായയുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമായി ഔദ്യോഗിക വസതി ആഗ്രഹിക്കുന്നതും സന്ദര്‍ശകരെ കാണാന്‍ വേറെ ഓഫീസ് വേണമെന്ന് ശാഠ്യം പിടിക്കുന്നതും.ഇത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ വിഭാവനം ചെയ്യുന്ന 'തെറ്റുതിരുത്തല്‍' പ്രക്രിയയുടെ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. താഴെത്തട്ടിലുള്ള അണികളോട് ലാളിത്യം പ്രസംഗിക്കുകയും ഉന്നത നേതാക്കള്‍ക്ക് സുഖസൗകര്യങ്ങള്‍ക്കായി പാര്‍ട്ടി സംവിധാനങ്ങളെയും ഖജനാവിനെയും ആശ്രയിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് സി.പി.എമ്മിനെ കൂടുതല്‍ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് നയിക്കുമെന്നുറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

21 യു എസ് കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം .... ഹമാസ് നേതാക്കളെ കൊന്ന് തള്ളി ഇസ്രായേൽ  (2 minutes ago)

സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ഓര്‍ഡനറി ബസുകളില്‍ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍  (21 minutes ago)

കരാർ എട്ടുനിലയിൽ പൊട്ടി !! അതിഭയാനക യുദ്ധം... 21 ഇടത്ത് ഇറാൻ താണ്ഡവം ! ബാക്കിവെച്ചേക്കില്ലെന്ന് ട്രംപ് !!  (24 minutes ago)

നീയൊക്കെ പുഴുത്ത് ചാവുമെടാ..! വെറുത്തേ വിടല്ലേ സാറേ... ഉപ്പുപ്പയെ കൊന്ന പ്രതികൾ വീട്ടിലെത്തി വളഞ്ഞിട്ട് തെറി വിളിച്ച് കൊച്ചുമകൾ  (32 minutes ago)

പ്രവാസികൾക്ക് വൻതുക പിഴയടക്കേണ്ടിവരും റോഡിലിറങ്ങുന്നവർക്ക് മുന്നറിയിപ്പ് ശമ്പളത്തോടെ നീണ്ട അവധി ദേ വീണ്ടും  (42 minutes ago)

'ചിക്കൻ കറി' കഴിച്ച ഉടൻ 'അമ്മ കുഴഞ്ഞ് വീണ് മരിച്ചു.. ഇളയമകളുടെ സംശയം, കല്ലറ തുറന്ന് നോക്കി,മരുമകൻ പിടിയിൽ  (50 minutes ago)

വീണയുടെ വാടക വീട് വിട്ടിറങ്ങി പിണറായി, പട്ടി റോബിനും കമലയും മാത്രം മതി ഗോവിന്ദനും ഒറ്റി..! അടിച്ചിറക്കിയത്..?  (59 minutes ago)

ഭാര്യയെയും മകനെയും കൊന്ന് വസ്ത്ര വ്യാപാരി ജീവനൊടുക്കി  (2 hours ago)

ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താന്‍ ഒപ്പം വരണമെന്ന് സോണിയ  (2 hours ago)

കോഴിക്കോട്ട് വീണ്ടും നിപ ബാധയെന്ന് സംശയം  (3 hours ago)

സ്‌കൂൾ പരിസരങ്ങളിൽ മയക്കുമരുന്നും പുകയില ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; ഭാവി തലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിനായി നിയമലംഘകർ ആരായാലും നിയമത്തിന് മുന  (3 hours ago)

നടി അന്‍സിബ വിവാദം സൃഷ്ടിക്കുകയാണ്: അന്‍സിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ  (3 hours ago)

കാട്ടാനകളുടെ സാന്നിദ്ധ്യം പതിവായി അനുഭവപ്പെടുന്ന ഹോട്ട്സ്പോട്ടുകളിൽ അഞ്ചുപേർ വീതമുള്ള 100 ബാച്ചുകളായി സ്പെഷ്യൽ റിസർവ് ഫോഴ്സ് യൂണിറ്റുകൾ രൂപീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ  (3 hours ago)

വന്യജീവികൾ ജനവാസ മേഖലയിൽ കടന്നുകയറുന്നത് തടയാനും അക്രമകാരികളെ പിടികൂടാനും തുരത്താനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്; ഭരണമാറ്റത്തിന് ശേഷം ഈ രക്ഷാ സംവിധാനങ്ങളുടെ ഫലപ്രദമായ വിന്യാസം ഇല്ലാതായി; തുറന്നടിച്ച് പ  (3 hours ago)

ഒരു സഹോദരനെപ്പോലെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു നടന്‍ സലിംകുമാറെന്ന് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends