Widgets Magazine
11
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിക്കാൻ തീരുമാനം....


ഇതൊരിക്കലും അംഗീകരിക്കില്ല... ഇന്ത്യൻ കപ്പൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ്, അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ


സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്


കണ്ണൂരിൽ ബൈക്കിന് പിറകില്‍ വാനിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

ഇതൊരിക്കലും അംഗീകരിക്കില്ല... ഇന്ത്യൻ കപ്പൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ്, അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

11 JUNE 2026 10:06 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയും അമേരിക്കയുമായി നല്ല ബന്ധം തുടരവേ ചരക്കുകപ്പലിന് നേരെയുള്ള ആക്രമണത്തിൽ അമേരിക്കയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. അമേരിക്കൻ എംബസിയിലെ സിഡിഎ ജെയ്സൺ മീക്സിനെ ഇന്ത്യ വിളിച്ചു വരുത്തി. ചരക്കു കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കപ്പൽ ആക്രമിച്ചത് സ്ഥിരീകരിച്ച് അമേരിക്കൻ സെൻട്രൽ കമാൻഡ് രം​ഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. കപ്പൽ ഉപരോധം മറികടക്കാൻ ശ്രമിച്ചെന്നും നിരന്തരം നൽകിയ നിർദേശങ്ങൾ കപ്പൽ ലംഘിച്ചുവെന്നും അമേരിക്ക പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ട കപ്പലിൽ നിന്ന് മൂന്ന് ഇന്ത്യക്കാരെ കാണാതായിരുന്നു. 21 ഇന്ത്യക്കാരെ രക്ഷിച്ചു. കപ്പലുകൾ ആക്രമിക്കപ്പെടുന്നത് ആശങ്കയെന്ന് ഇന്ത്യ അറിയിച്ചു. ഇന്നലെ കപ്പൽ ആക്രമിക്കപ്പെട്ടതിലും ഇന്ത്യക്കാർ ഉണ്ടായിരുന്നു. ഹോർമുസ് കടലിടുക്കിനടുത്തുള്ള എണ്ണ ടാങ്കർ സെറ്റെബെല്ലോയുടെ എഞ്ചിൻ മുറിയിൽ മിസൈൽ പതിച്ചാണ് കപ്പലിൽ തീപിടുത്തമുണ്ടായത്. പലാവു പതാക വഹിച്ച കപ്പലിൽ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും അവരിൽ 24 പേർ ഇന്ത്യക്കാരാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒമാനി തുറമുഖമായ സോഹാറിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി സഞ്ചരിക്കുമ്പോഴാണ് അപകടത്തെക്കുറിച്ച് സന്ദേശം അയച്ചത്.

24 ഇന്ത്യൻ നാവികരിൽ 21 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെങ്കിലും മൂന്ന് പേരെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മസ്‌കറ്റിലെ തങ്ങളുടെ എംബസി ഒമാനി അധികൃതരുമായി ചേർന്ന് തിരച്ചിൽ, രക്ഷാപ്രവർത്തനം തുടരുന്നുണ്ടെന്നും അവർ അറിയിച്ചു.

കപ്പലുകൾ ആക്രമിക്കപ്പെടുന്നത് ആശങ്കയെന്ന് ഇന്ത്യ അറിയിച്ചു. ഇന്നലെ കപ്പൽ ആക്രമിക്കപ്പെട്ടതിലും ഇന്ത്യക്കാർ ഉണ്ടായിരുന്നു. ഹോർമുസ് കടലിടുക്കിനടുത്തുള്ള എണ്ണ ടാങ്കർ സെറ്റെബെല്ലോയുടെ എഞ്ചിൻ മുറിയിൽ മിസൈൽ പതിച്ചാണ് കപ്പലിൽ തീപിടുത്തമുണ്ടായത്.

പലാവു പതാക വഹിച്ച കപ്പലിൽ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും അവരിൽ 24 പേർ ഇന്ത്യക്കാരാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒമാനി തുറമുഖമായ സോഹാറിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി സഞ്ചരിക്കുമ്പോഴാണ് അപകടത്തെക്കുറിച്ച് സന്ദേശം അയച്ചത്. 24 ഇന്ത്യൻ നാവികരിൽ 21 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെങ്കിലും മൂന്ന് പേരെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മസ്‌കറ്റിലെ തങ്ങളുടെ എംബസി ഒമാനി അധികൃതരുമായി ചേർന്ന് തിരച്ചിൽ, രക്ഷാപ്രവർത്തനം തുടരുന്നുണ്ടെന്നും അവർ അറിയിച്ചു. ഇറാനിയൻ ഷിപ്പിംഗിനെ ലക്ഷ്യം വച്ചുള്ള യുഎസ് നാവിക ഉപരോധവുമായി ആക്രമണത്തിന് ബന്ധമുണ്ടെന്ന് ബ്രിട്ടീഷ് സമുദ്ര സുരക്ഷാ സ്ഥാപനമായ ആംബ്രി വിലയിരുത്തി.

ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര ഇടനാഴികളിൽ ഒന്നായ ഇവിടെ സുരക്ഷാ സാഹചര്യം അതിവേഗം വഷളാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ആക്രമണം. ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ ഗതാഗതം സ്തംഭിപ്പിക്കാൻ ഇറാൻ നീക്കം നടത്തിയതിനെത്തുടർന്ന് ഏപ്രിൽ പകുതിയോടെ വാഷിംഗ്ടൺ ഇറാനുമായി ബന്ധപ്പെട്ട കപ്പൽ ഗതാഗതത്തിന് ഉപരോധം ഏർപ്പെടുത്തി.

അതേസമയം പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ തീരുമാനമെടുക്കാൻ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ചർച്ചയിൽ തീരുമാനമെടുക്കുന്നത് ഇനിയും നീട്ടികൊണ്ടുപോയാൽ ഇറാൻ അതിന് വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ് താക്കീത് നൽകി. അതിനിടെ അമേരിക്ക - ഇറാൻ ധാരണ അന്തിമമാക്കാൻ ഖത്തർ നയതന്ത്ര സംഘം ടെഹറാനിലേക്ക് എത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ - അമേരിക്ക അന്തിമ ധാരണ ലക്ഷ്യമിട്ടാണ് ഖത്തർ നയതന്ത്ര സംഘം ഇറാൻ തലസ്ഥാനത്തെത്തിയതെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ അപ്പാഷെ ഹെലിക്കോപ്റ്റർ വീഴ്ത്തിയതിന് പിന്നാലെ അമേരിക്കയ്ക്കും ഇറാനും ഇടയിൽ രൂക്ഷമായ സംഘർഷത്തിന് നേരിയ അയവ് വന്ന സാഹചര്യത്തിലാണ് ഖത്തറിൻറെ നീക്കം. അതേസമയം അപ്പാഷെ വിഴ്ത്തിയതിന് പിന്നാലെ ഇറാനും അമേരിക്കയും തമ്മിൽ കഴിഞ്ഞ രാത്രിയിലുണ്ടായത് രൂക്ഷ സംഘർഷമായിരുന്നു.

അടിയും തിരിച്ചടിയുമായി വീണ്ടും അമേരിക്കയും ഇറാനും യുദ്ധകാഹളം മുഴക്കിയപ്പോൾ ലോകം കനത്ത ആശങ്കയിലായിരുന്നു. അപ്പാഷെ ഹെലിക്കോപ്റ്റർ വീഴ്ത്തിയതിന് തിരിച്ചടിയായി ഇറാനിലെ 20 കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചു. ഹോർമൂസ് തീരമേഖലയിലെ ഇറാന്റെ റഡാർ, ടെലി കമ്മ്യൂണിക്കേഷൻ കേന്ദ്രങ്ങളും ബന്ദർ അബ്ബാസ്,മിനാബ് ഖേഷം, സിരിക് ദ്വീപുകളിലും ഉൾപ്പടെ ആയിരുന്നു ആക്രമണം. പോർ വിമാനങ്ങളിൽ നിന്ന് മിസൈൽ വർഷവും നടത്തി. ജോർദാനിലെ എഫ് 35 വിമാനങ്ങളുടെ ഹാങ്ങറും ബഹ്റൈനിലെയും കുവൈത്തിലെയും കപ്പൽ - വ്യോമ താവളങ്ങളും ഉൾപ്പടെ 21 കേന്ദ്രങ്ങൾ ഇറാനും ആക്രമിച്ചു. തിരിച്ചടിക്ക് ഇറാൻ പ്രയോഗിച്ചത് ഖര ഇന്ധന ദീർഘദൂര മിസൈലുകളായ ഖദർ, ഇമാദ്, ഖൈബർ, സിജ്ജീൽ മിസൈലുകളായിരുന്നു. കുവൈത്തിലെ സലിം അൽ സാലിം വ്യോമതാവളവും ബഹറൈനിലെ അഞ്ചാം കപ്പൽപ്പട താവളവുമടക്കം ലക്ഷ്യം വെച്ചു. ജോർദാനിൽ കനത്ത ആക്രമണമാണ് നടന്നത്. പിന്നാലെ സംഘർഷത്തിൽ സൗദിയും തുർക്കിയും ഇടപെട്ടു. പ്രതിരോധിക്കാൻ അവകാശമുണ്ടെന്നാണ് ഇറാൻ പ്രതികരണം. നാവിക ഉപരോധം അമേരിക്ക തുടരുന്നത് ഇറാനെ സമ്മർദത്തിലാക്കുകയാണ്. ഇറാന് ചുറ്റും തമ്പടിച്ചിരിക്കുന്ന വിദേശ സേനകൾ സ്ഥലം വിടുന്നതാണ് നല്ലതെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഒരാക്രമണവും മറുപടി ലഭിക്കാതെ പോവില്ലെന്ന നിലപാടിലാണ് നിലവിൽ ഇറാൻ.

സമാധാനകരാറിൽ ഇറാൻ ഉടൻ ഒപ്പിട്ടില്ലെങ്കിൽ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉൾപ്പെടെ ആക്രമിക്കാൻ ഉത്തരവു നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപ്. ഇറാൻ പശ്ചിമേഷ്യയിലെ വഴക്കാളിയാണെന്നും കരാറിലെത്താൻ വൈകുന്നതിന് വലിയ വില നൽകേണ്ടി വരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന്റെ സൈന്യം താറുമാറായെന്നും അവരെ പൂർണമായി പരാജയപ്പെടുത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസിന്റെ ഭീഷണിക്ക് വഴങ്ങി പിന്നോട്ടു പോകില്ലെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ ൈസന്യവും പറഞ്ഞു.

അതേസമയം, ഒമാൻ തീരത്ത് യുഎസിന്റെ മിസൈൽ ആക്രമണത്തിൽ ഇറാനിൽനിന്നുള്ള എണ്ണക്കപ്പലിനു തീപിടിച്ച് 3 ഇന്ത്യക്കാരെ കാണാതായി. ഇതിൽ ഒരാൾ മരിച്ചതായാണു വിവരം. പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. കപ്പലിലെ 24 ജീവനക്കാരും ഇന്ത്യക്കാർ ആയിരുന്നു. ബാക്കി 21 പേരെ രക്ഷിച്ചു. അസംസ്കൃത എണ്ണയും രാസവസ്തുക്കളും കൊണ്ടുപോകുന്ന എംടി സെറ്റെബെല്ലോ എന്ന കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് ഇറാൻ തുറമുഖത്തുനിന്നുള്ള കപ്പലിനെ ആക്രമിച്ചതെന്ന് യുഎസ് മിലിറ്ററി സെൻട്രൽ കമാൻഡ് അറിയിച്ചു. മിസൈൽ ഏറ്റ കപ്പലിന്റെ വിഡിയോയും യുഎസ് പുറത്തുവിട്ടു. ആക്രമണത്തിൽ ഇന്ത്യ യുഎസിനെ പ്രതിഷേധം അറിയിച്ചു.

അതേസമയം രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാനുമേൽ സമ്പൂർണ വിജയം പ്രഖ്യാപിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ നടക്കുന്ന ചർച്ചകളിൽ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് ട്രംപിന്റെ പ്രതികരണം. സൗത്ത് കാരോലൈന സെനറ്റർ ലിൻഡ്സെ ഗ്രാഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാന്റെ ഭാഗത്തുനിന്ന് വളരെ അനുകൂലമായ പ്രതികരണമാണ് ചർച്ചകളിൽ ലഭിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. ‘‘ഞങ്ങൾ ഇപ്പോൾ ചർച്ചകൾ നടത്തിവരികയാണ്. അവർക്ക് വളരെ നല്ലൊരു കരാറിലെത്താൻ താൽപര്യമുണ്ട്. ഞങ്ങൾക്ക് എല്ലാം നൽകാൻ അവർ തയാറാണ്. ആണവായുധങ്ങൾ നിർമിക്കില്ലെന്നു സമ്മതിക്കാനും അവർ തയാറായിട്ടുണ്ട്’’ – ഡോണൾഡ് ട്രംപ് പറഞ്ഞു. ചർച്ച വിജയകരമായി പൂർത്തിയാകുന്നതോടെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യം പൂർണ വിജയം പ്രഖ്യാപിക്കുമെന്നും ഇതിനു പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവില കുത്തനെ ഇടിയുമെന്നും ട്രംപ് പ്രവചിച്ചു. എന്നാൽ എങ്ങനെയാണ് വിജയം കൈവരിക്കുകയെന്നതിനെക്കുറിച്ചൊന്നും അദ്ദേഹം കൂടുതൽ വിശദീകരിച്ചിട്ടില്ല.

ഇത്രയും വേഗം ഒരു കരാറിന് ഇറാൻ തയാറാകുന്നത് എന്തുകൊണ്ടാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അവർ ശക്തരും അഭിമാനികളുമായ ജനതയാണെന്നും നിലവിൽ അവർക്കു മറ്റു വഴികളില്ലാത്തതിനാലാണു കഠിനമായ തീരുമാനങ്ങളിലേക്ക് കടക്കുന്നതെന്നും ട്രംപ് മറുപടി നൽകി. ഇതിന് അല്പം സമയം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെറുമീനുകളെ പിടിക്കുന്നതിനെതിരേ നടപടികൾ കർശനമാക്കി ഫിഷറീസ് വകുപ്പ്....  (32 minutes ago)

  സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിക്കാൻ തീരുമാനം....  (45 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്.... പവന് 1560 രൂപയുടെ കുറവ്  (58 minutes ago)

പ്രധാനമന്ത്രി പദത്തിൽ റെക്കാഡ് കുറിച്ച നരേന്ദ്ര മോദിക്ക് കേന്ദ്ര മന്ത്രിസഭയുടെ അഭിനന്ദനം...  (1 hour ago)

പിണറായി മാനസിക സമ്മർദ്ദത്തിൽ ബ്രിട്ടാസും തള്ളി : സി പി ഐയും കാലത്തിന്റെ കാവ്യനീതിയിൽ പകച്ച് കപ്പിത്താൻ  (1 hour ago)

ഇതൊരിക്കലും അംഗീകരിക്കില്ല... ഇന്ത്യൻ കപ്പൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ്, അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ  (1 hour ago)

വീണ വിജയന്‍ ICU-ൽ നാളെ ഹാജരാകില്ല..ED-ക്ക് EMAIL.. ആശുപത്രി വളഞ്ഞ് അറസ്റ്റ്..! ഒരു മുഴം മുന്നേ എറിഞ്ഞ്..!  (1 hour ago)

ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

അട്ടപ്പാടിയിൽ രണ്ടിടങ്ങളിലായി മൂന്ന് പേർക്ക് കാട്ടാന ആക്രമണത്തിൽ പരിക്ക്....  (2 hours ago)

ആകാംക്ഷയോടെ ആരാധകർ.... ഇന്നുമുതല്‍ കളിക്കാര്‍ കളിക്കളത്തിലേക്ക്... ഫിഫ ലോകകപ്പിന് തിരിതെളിയുമ്പോൾ.....  (2 hours ago)

വി​വി​ധ പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ ജൂ​ലൈ ര​ണ്ട്​ വ​രെ അ​പേ​ക്ഷി​ക്കാം....  (2 hours ago)

വയനാട് ജില്ലയിൽ അഞ്ചു കുട്ടികൾക്കു കൂടി ഷിഗല്ല സ്ഥിരീകരിച്ചു.... വയനാട്ടിൽ ജൂൺ 14 വരെ സ്‌കൂളുകൾക്ക് അവധി  (3 hours ago)

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസുകളുടെ നിലവിലുള്ള വെള്ള നിറം മാറ്റാൻ സർക്കാരിന് ശുപാർശ നൽകി സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (3 hours ago)

സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കൊച്ചി യൂണിറ്റ് ഓഫിസിൽ നാളെ നേരിട്ടു ഹാജരാകാനുള്ള സമൻസിൽ അവധി ചോദിച്ച് ടി.വീണ  (3 hours ago)

Malayali Vartha Recommends