സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്.... പവന് 1560 രൂപയുടെ കുറവ്

കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ രണ്ടുതവണയായി 4000 രൂപയ്ക്കടുത്ത് ഇടിവ് നേരിട്ട പവൻവില ഇന്ന് രാവിലെ 1560 രൂപ താഴ്ന്ന് 1,06,800 രൂപയിലെത്തി. ഇതോടെ ഇന്നലെയും ഇന്നുമായി മാത്രം പവന് 5520 രൂപയുടമ കുറവാണുണ്ടായത്.
ഗ്രാമിന് ഇന്ന് 195 രൂപ കുറഞ്ഞ് 13,350 രൂപയായി. ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവന്റെ എക്കാലത്തെയും റെക്കോർഡ് വില. ഗ്രാമിന് അന്ന് 16,395 രൂപയായിരുന്നു.
ഇതിനിടെ, മാർച്ച് 23ന് ഒരുവേള പവൻവില 99,480 രൂപയിലേക്ക് താഴ്ന്നിരുന്നെങ്കിലും അന്നുതന്നെ വൈകിട്ട് 1,05,080 രൂപയിലേക്ക് കുതിച്ചുകയറുകയും ചെയ്തു. നിലവിൽ, രാജ്യാന്തര വില നേരിടുന്ന കനത്ത തകർച്ചയാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്.
"
https://www.facebook.com/Malayalivartha


























