പ്രധാനമന്ത്രി പദത്തിൽ റെക്കാഡ് കുറിച്ച നരേന്ദ്ര മോദിക്ക് കേന്ദ്ര മന്ത്രിസഭയുടെ അഭിനന്ദനം...

പ്രധാനമന്ത്രി പദത്തിൽ റെക്കാഡ് കുറിച്ച നരേന്ദ്ര മോദിക്ക് കേന്ദ്ര മന്ത്രിസഭയുടെ അഭിനന്ദനം. പദവിയിൽ തുടർച്ചയായി 4399 ദിവസമാണ് മോദി പൂർത്തിയാക്കിയത്. 4398 ആയിരുന്നു നെഹ്റുവിന്റെ റെക്കാഡ്. യോഗം മോദിയെ അഭിനന്ദിച്ച് പ്രമേയം പാസാക്കി. മന്ത്രിമാർ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. പ്രധാനമന്ത്രി നന്ദി പറഞ്ഞു.
'രാഷ്ട്രം ആദ്യം' എന്ന ആദർശവുമായി നയിക്കുന്ന നേതാവിന് ജനങ്ങൾ നൽകിയ അഭൂതപൂർവമായ പിന്തുണയാണ് ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നതെന്ന് പ്രമേയത്തിൽ പറയുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ 2047 ഓടെ വികസിത രാഷ്ട്രമായി മാറുമെന്നും പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
രാജ്യത്തെ ജനങ്ങളെ സുരക്ഷിതരാക്കുകയും നഷ്ടപ്പെട്ട ആത്മാഭിമാനവും അന്തസ്സും വീണ്ടെടുക്കുകയും ചെയ്തതാണ് പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ നേട്ടമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അനുമോദന സന്ദേശത്തിൽ പറഞ്ഞു. ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്‌ണനും കേന്ദ്ര മന്ത്രിമാരും ആശംസകൾ നേർന്നു.
https://www.facebook.com/Malayalivartha



























