കേന്ദ്ര സർക്കാരിന്‍റെ പി.എം.ശ്രീ പദ്ധതി... യു.ഡി.എഫ് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കെ വിഷയം ഇന്ന് മന്ത്രിസഭാ യോഗം പരിഗണനക്കെടുക്കും

കേന്ദ്ര സർക്കാരിന്‍റെ പി.എം.ശ്രീ പദ്ധതിയുമായി യു.ഡി.എഫ് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കെ വിഷയം ഇന്ന് മന്ത്രിസഭാ യോഗം പരിഗണനക്കെടുക്കും. യോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായി പി.എം.ശ്രീ കൊണ്ടുവരാനാണ് നീക്കമുള്ളത്.
ഇതിനായി പ്രത്യേക കുറിപ്പ് തയ്യാറാക്കാനായി കഴിഞ്ഞദിവസം നിർദേശം നൽകിയിട്ടുണ്ടായിരുന്നു. പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി വിദ്യാഭ്യാസമന്ത്രിക്ക് റിപ്പോർട്ട് നൽകി.
വിഷയത്തിൽ തീരുമാനം വൈകിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിലപാട് അറിയിച്ചതോടെയാണ് മന്ത്രിസഭ വിഷയം പരിഗണിക്കുന്നത്. പദ്ധതി വിശദമായി പഠിക്കാനായി മന്ത്രിസഭായോഗം ഉപസമിതിക്ക് രൂപം നൽകുമെന്നാണ് സൂചന. ഉപസമിതി രൂപീകരിച്ച കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കും. ഉപസമിതിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും തുടര്‍നടപടികൾ.
അതേസമയം, അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട തുടർ തീരുമാനങ്ങളും യോഗത്തിൽ ചർച്ചയാകും. വി.ഡി. സതീശൻ സർക്കാർ അവതരിപ്പിക്കുന്ന ആദ്യ ബജറ്റിന് മുൻപുള്ള അവസാന മന്ത്രിസഭാ യോഗമാണ് ഇന്ന് ചേരുന്നത്.
"
https://www.facebook.com/Malayalivartha

























