സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി കെഎസ്ഇബി

സംസ്ഥാനത്ത് വീണ്ടും വൈകിട്ട് ആറ് മണി മുതല്‍ രാത്രി 12 വരെയുള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി കെഎസ്ഇബി അറിയിച്ചു. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ടായതും മഴ ആവശ്യത്തിന് ലഭിക്കാത്തതുമാണ് വൈദ്യുതി നിയന്ത്രണം നിര്‍ബന്ധമാക്കാന്‍ കാരണമായതെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു. ജൂണ്‍ 30 വരെയാകും നിയന്ത്രണം.
എല്‍നിനോ പ്രതിഭാസം ശക്തിപ്രാപിച്ചതോടെ രാജ്യത്താകമാനം ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവ് വന്നിട്ടുണ്ട്. നിലവില്‍ ആഭ്യന്തര ഉല്‍പാദനം വഴിയും കേന്ദ്രത്തില്‍ നിന്നുമടക്കം വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ ആവശ്യത്തിന് 900 വാട്ടിന്റെ വരെ കുറവ് ജൂണ്‍ 30 വരെ ഉണ്ടായേക്കാം എന്നാണ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ ദിവസം 4900 മെഗാവാട്ട് ആയിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇതുകാരണം ഇന്നലെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതായി വന്നിരുന്നു. പുറമേ നിന്നും വൈദ്യുതി വാങ്ങാന്‍ സംസ്ഥാനം ശ്രമിക്കുന്നുണ്ട്. എന്നാല്‍ വേനല്‍കാലത്ത് ഇത്തരത്തില്‍ വാങ്ങിയ വൈദ്യുതി വിഹിതം തിരികെ നല്‍കേണ്ടതിനാല്‍ ഇവിടെ വൈദ്യുതി നിയന്ത്രണം അത്യാവശ്യമായി വന്നിരിക്കുകയാണ് എന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha


























