Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍

17 JUNE 2026 09:25 PM IST
മലയാളി വാര്‍ത്ത

അഗ്‌നിശമന സേനയുടെ സാധാരണ ഫയര്‍ എഞ്ചിനില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ പോലും വളരെ മികച്ചതാണ്. അതിന്റെ ഏറ്റവും പ്രീമിയം വെര്‍ഷനായ ഒരു കോടീശ്വരനാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചിരിക്കുന്ന 'പാന്തര്‍'. വിമാനത്താവളത്തിലെ ഏത് സാഹചര്യവും നേരിടാന്‍ പ്രാപ്തിയുള്ള എയര്‍ക്രാഫ്റ്റ് റെസ്‌ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് വിഭാഗത്തിലാണ് പാന്തര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സുരക്ഷയുടെ കാര്യത്തില്‍ 'എ ക്ലാസ്' സംവിധാനങ്ങളുള്ള യന്ത്രമാണ് തലസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.

കേരളത്തിലെ ഒരു വിമാനത്താവളത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു ഹൈ റീച്ച് എക്‌സ്‌റ്റെന്‍ഡബിള്‍ ടററ്റ്' ഫയര്‍ എഞ്ചിന്‍ എത്തിക്കുന്നത്. ഓസ്ട്രിയയിലെ റോസന്‍ബവര്‍ കമ്പനിയാണ് വാഹനത്തിന്റെ നിര്‍മാതാക്കള്‍. റോസന്‍ബവറിന്റെ തന്നെ ഫയര്‍ എഞ്ചിനുകള്‍ നെടുമ്പാശേരി വിമാനത്താവളത്തിലും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത്രയും ആധുനിക സംവിധാനങ്ങള്‍ അവയില്‍ ലഭ്യമല്ല. വിമാനം തുളച്ച് അകത്തേയ്ക്ക് വെള്ളവും ഫോമും പമ്പ് ചെയ്യാനുള്ള അത്യാധുനിക സാങ്കേതികവിദ്യ തിരുവനന്തപുരത്ത് എത്തിയ ഈ പുതിയ വാഹനത്തിന് മാത്രമാണുള്ളത്.

12 കോടി രൂപയാണ് ഒരു വാഹനത്തിന്റെ വില. വലിയ വിമാനങ്ങളില്‍ തീപ്പിടിത്തമുണ്ടായാല്‍ ഉള്ളില്‍ പ്രവേശിക്കാതെ തന്നെ തീ അണയ്ക്കാനുള്ള സംവിധാനം ഈ വാഹനം പ്രദാനം ചെയ്യും. ഒരു യന്ത്രമനുഷ്യന്റെ കൈയുമായി സാമ്യമുള്ള റോബോട്ടിക് ബൂം ഭൂനിരപ്പില്‍ നിന്ന് 16 മീറ്റര്‍ ഉയരത്തില്‍ വരെ വെള്ളവും ഫോമും പമ്പ് ചെയ്യാന്‍ സഹായിക്കുന്നതാണ്. അതായത് ഒരു അഞ്ച് നില കെട്ടിടത്തിന്റെ ഉയരം വരെ നിലലത്ത് നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് തുല്യം.

85 മീറ്റര്‍ ദൂരത്തേക്ക് വരെ വെള്ളം പമ്പ് ചെയ്യാനുള്ള കഴിവും ഈ വാഹനത്തിനുണ്ട്. ലാന്‍ഡിംഗ്, ടേക്കോഫ് സമയത്തെ തീപ്പിടത്തങ്ങളെ ഞൊടിയിടയില്‍ നേരിട്ട് ശമിപ്പിക്കാനുള്ള കഴിവ് പാന്തറിനുണ്ട്. അതുകൊണ്ട് തന്നെ വലിയ തീപ്പിടിത്തം കാരണമുണ്ടാകുന്ന നഷ്ടങ്ങളും മനുഷ്യജീവന് സംഭവിച്ചേക്കാവുന്ന അപകടങ്ങളും പാന്തര്‍ ലഘൂകരിക്കും. മിന്നല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവാണ് സാധാരണ ഫയര്‍ എഞ്ചിനുകളില്‍ നിന്ന് പാന്തറിനെ വ്യത്യസ്തനാക്കുന്നത്.

11,300 ലീറ്റര്‍ വെള്ളം, 1,300 ലീറ്റര്‍ ഫോം, മെറ്റല്‍ ഫയറുകള്‍ പെട്ടെന്ന് അണയ്ക്കാന്‍ സഹായിക്കുന്ന 250 കിലോഗ്രാം െ്രെഡ കെമിക്കല്‍ പൗഡര്‍ (ഉഇജ) എന്നിവ വഹിക്കാന്‍ ഈ വണ്ടിക്ക് ശേഷിയുണ്ട്. ഇതിലെ പ്രധാന പമ്പിന് മിനിറ്റില്‍ 6,000 ലീറ്റര്‍ വെള്ളം ഡിസ്ചാര്‍ജ് ചെയ്യാനാകും. റൂഫ് മോണിറ്റര്‍ വഴി മിനിറ്റില്‍ 6,000 ലീറ്ററും, മുന്‍പിലെ ബംപര്‍ ടററ്റ് വഴി മിനിറ്റില്‍ 1,000 ലീറ്ററും വെള്ളം പമ്പ് ചെയ്യാം. വിമാനത്തിന്റെ എന്‍ജിനിലോ ടയറുകളിലോ ഉണ്ടാകുന്ന തീ അണയ്ക്കാനാണ് പ്രധാനമായും ബംപര്‍ ടററ്റ് ഉപയോഗിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (7 minutes ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (15 minutes ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (36 minutes ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (53 minutes ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (1 hour ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (2 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (2 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (2 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (4 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (4 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (5 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (6 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (6 hours ago)

ചൈനയുടെ Ghost Cities – ആളുകളില്ലാത്ത നഗരം! ലക്ഷക്കണക്കിന് ഫ്ലാറ്റുകൾ ശൂന്യം കാരണം എന്താണെന്ന് കാണൂ  (6 hours ago)

Malayali Vartha Recommends