വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു

വീട്ടുമുറ്റത്ത് ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് വെള്ളം കെട്ടിനിര്‍ത്തി ഉണ്ടാക്കിയ താല്ക്കാലിക കുളത്തില്‍ വീണ് ഒന്‍പത് വയസുകാരന്‍ മരിച്ചു. കോഴിക്കോട് ചേന്ദമംഗല്ലൂര്‍ പൊറ്റശ്ശേരി ഷഫീക്കിന്റെ മകന്‍ അബ്ദുല്ല ബസാം ആണ് ദാരുണമായി മരണപ്പെട്ടത്.
വളപ്പില്‍ തണ്ണീര്‍ത്തടം ഒരുക്കുന്നതിനോ മറ്റ് ആവശ്യങ്ങള്‍ക്കോ വേണ്ടി ടാര്‍പോളിന്‍ വിരിച്ച് വെള്ളം ശേഖരിച്ചുവെച്ച കുളത്തിലാണ് കുട്ടി അപകടത്തില്‍പ്പെട്ടത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha
























