ഓപ്പറേഷൻ തൂഫാൻ.. 320 ഗ്രാം എം.ഡി.എം.എ പിടികൂടി..പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി..

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂരിൽനിന്ന് 320 ഗ്രാം എം.ഡി.എം.എ പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ പൊലീസിന്റെ പിടിയിലായി. പാലക്കാട്ടെ റിസോർട്ടിൽ വെച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശൂരിലേക്കുള്ള യാത്രാമധ്യയാണ് സംഘത്തിന് പൊലീസിന്റെ പിടിയിലായത്.ലഹരിക്കടത്ത് ചങ്ങലയിലെ ഏതാനും കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കാക്കശ്ശേരി സ്വദേശി ഷിഫാസ്, നമ്പഴിക്കോട് സ്വദേശി ജിഷ്ണു, ഗുരുവായൂർ സ്വദേശികളായ വിദ്യ, ശ്രീലക്ഷ്മി എന്നിവരെയാണ് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് മുതലമടയിലെ റിസോർട്ടിലായിരുന്നു നാലുപേരുടെയും താമസം. എം.ഡി.എം.എ ഉപയോഗിച്ച ശേഷമാണ് ഇവർ തൃശ്ശൂരിലേക്ക് യാത്രതിരിച്ചത്. വഴിമധ്യേ വാണിയംപാറയിൽ വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി. പിന്നാലെ പണ്ടാരക്കാടുള്ള ഷിഫാസിന്റെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 18 ഗ്രാം എം.ഡി.എം.ഐ കണ്ടെത്തുകയായിരുന്നു.
പൊലീസ് എത്തുന്നതിന് മുമ്പ് ഷിഫാസിന്റെ സുഹൃത്ത് സുമേഷ് വീട്ടിൽനിന്ന് എം.ഡി.എം.എ മാറ്റിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.പിന്നാലെ ചാവക്കാട് പഞ്ചാര മുക്കിലുള്ള അലുമിനിയം ഫാബ്രിക്കേഷൻ വർക്ക് ഷോപ്പിൽ നടത്തിയ റെയ്ഡിലാണ് 300 ഗ്രാം എം.ഡി.എം.എ പിടികൂടിയത്.എം.ഡി.എം.എ ഇങ്ങോട്ട് മാറ്റിയ സുമേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ കോൾ റെക്കോർഡും ചാറ്റുകളും കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിലൂടെ ലഹരി മരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയിലെ ആളുകളെയും കണ്ടെത്താനുമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ ഉപയോഗിച്ച് ജോലി ചെയ്യുമായിരുന്നുവെന്ന് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ചൂണ്ടല്‍ സ്വദേശി വിദ്യ. അനസ്തീസിയ ടെക്‌നീഷ്യന്‍ ആയാണ് വിദ്യ ജോലി ചെയ്യുന്നത്. ശസ്ത്രക്രിയകള്‍ക്ക് മുന്‍പും ശേഷവും അതീവ ജാഗ്രതയോടെ ചെയ്യേണ്ട ജോലിയാണ് വിദ്യ ചെയ്തിരുന്നത്. അവിടെയാണ് ജോലിക്കിടെ ഉറക്കം വരാതിരിക്കാന്‍ വിദ്യ എംഡിഎംഎ ഉപയോഗിക്കുന്നത്.
ശരീരത്തിന്റെ രഹസ്യ ഭാഗത്താണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്.ഡാന്‍സാഫ് സംഘത്തിന് നല്‍കിയ മൊഴിയിലാണ് വിദ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. എംഡിഎംഎ ഉപയോഗിച്ചാല്‍ ഉറങ്ങാതിരിക്കാമെന്ന് എവിടെയോ കേട്ടതിനെ തുടര്‍ന്നാണ് എംഡിഎംഎ ഉപയോഗിച്ചു തുടങ്ങിയതെന്ന് വിദ്യ ഡാന്‍സാഫ് സംഘത്തോട് പറഞ്ഞു. ഉപയോഗിച്ചു തുടങ്ങിയതോടെ ഇതില്ലാതെ പറ്റില്ലെന്ന അവസ്ഥയായി വിദ്യയ്ക്ക്.
https://www.facebook.com/Malayalivartha
























