കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് മത്സരം തുടങ്ങുക. ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക.
ചുണ്ടൻ വള്ളങ്ങൾക്ക് പുറമേ, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വള്ളങ്ങളും മത്സരത്തിലുണ്ട്. കേരളത്തിലെ ഏറ്റവും പഴക്കമേറിയ ജലോത്സവങ്ങളിലൊന്നാണ് മിഥുനമാസത്തിലെ മൂലം നാളിൽ ചമ്പക്കുളം പമ്പയാറ്റിൽ നടക്കുന്ന ജലോത്സവം. മന്ത്രി പി സി വിഷ്ണുനാഥാണ് ജലോത്സവം ഉദ്ഘാടനം ചെയ്യുക.
എറണാകുളം റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ഷാജി വി നായർ ഉൾപ്പടെയുള്ളവർ പങ്കെടുക്കും. ഇന്ന് കുട്ടനാട് താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























