ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പതിനെട്ടാം വാർഡ് തോപ്പുവെളിയിൽ ഷാജിയുടെ ഭാര്യ ബീനാ ബീവി (53) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച മകൻ സിദ്ധീഖിനൊപ്പം ഇരുചക്രവാഹനത്തിൽ ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോൾ പാർത്ഥൻ കവല - ആശ്രമം റോഡിൽ കൃഷ്‌ണപിള്ള ജങ്ഷനു സമീപമായിരുന്നു അപകടം നടന്നത്. പുതിയതായി ആരംഭിക്കുന്ന ഹോട്ടലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന വാദ്യമേളത്തിനിടെ എതിരെവന്ന ബൈക്ക് യാത്രികന് ശ്രദ്ധതെറ്റി ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബീനാ ബീവിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻതന്നെ ആലപ്പുഴ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില വഷളായതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഖബറടക്കം നടത്തി.
https://www.facebook.com/Malayalivartha


























