വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..

18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം. വെള്ളറക്കാട് തറമേൽഞാലിൽ വീട്ടിൽ പരേതനായ സുധീഷ് - മനു രാധ ദമ്പതികളുടെ മകളാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ടരയ്‌ക്കാണ് പെരുമ്പിലാവ് അക്കിക്കാവ് സിഗ്‌നലിന് സമീപം ലോറിയിടിച്ച് സുധീഷ് (24) മരിച്ചത്. ഞായറാഴ്ച പുലർച്ചെ സുധീഷിന്റെ മരണാനന്തര ചടങ്ങിന് പോകാനായി കുടുംബം തയ്യാറെടുക്കുന്നതിനിടെയാണ് കുഞ്ഞിനെ തൊട്ടിലിൽ ചലനമറ്റ നിലയിൽ കണ്ടത്. രാത്രി പാലൂട്ടിയ ശേഷം കിടത്തിയതായിരുന്നു.
പുലർച്ചെ മൂന്നേമുക്കാലോടെ കുഞ്ഞിനെ എടുത്തപ്പോൾ മൂക്കിൽ നിന്ന് രക്തം വന്ന നിലയിലായിരുന്നു. ഉടൻ മരത്തംകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. എരുമപ്പെട്ടി പൊലീസ് തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























