ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ചൊവ്വാഴ്‌ച സർവീസിൽ നിന്ന് വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും

ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ചൊവ്വാഴ്‌ച സർവീസിൽനിന്ന് വിരമിക്കും. ശാരദ മുരളീധരൻ വിരമിച്ച ഒഴിവിൽ 2025 മേയിലാണ് ചീഫ് സെക്രട്ടറിയായത്. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.
പുതിയ ചീഫ് സെക്രട്ടറിയായി ആഭ്യന്തര വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ചുമതലയേൽക്കും. 2028 സെപ്‌തംബർവരെ കാലാവധിയുണ്ട്. 1992 ബാച്ച് കേരള കേഡർ ഐഎഎസുകാരനായ സിൻഹ ബിഹാർ സ്വദേശിയാണ്. സംസ്ഥാനത്തിന്റെ 51-ാമത് ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും. വൈകിട്ട് നടക്കുന്ന ചടങ്ങിൽ നിലവിലെ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിൽ നിന്ന് ചുമതലയേറ്റുവാങ്ങും.
2025 മേയിൽ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ജയതിലക് നാളെ സർവീസിൽ നിന്നു വിരമിക്കും. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ യാത്രയയപ്പു സമ്മേളനവുമുണ്ടാകും. 2023 മുതൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയായ ബിശ്വനാഥ് സിൻഹ കേരള കേഡർ ഐ.എ.എസുകാരിൽ സീനിയറാണ്.
"
https://www.facebook.com/Malayalivartha



























