ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് നടത്തിയ പരിശോധനയില്‍ ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിലായി. ഇതിൽ 77 കേസുകൾ അബ്കാരി നിയമപ്രകാരവും 34 കേസുകൾ NDPS നിയമപ്രകാരവും 230 കേസുകൾ COTPA നിയമപ്രകാരവുമാണ് രജിസ്റ്റര്‍ ചെയ്തത്.
രജിസ്റ്റര്‍ ചെയ്ത NDPS കേസുകളില്‍ മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് 4 കേസുകളും സ്മാള്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 30 കേസുകളുമുണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ട് അനധികൃതമായി സൂക്ഷിച്ച 171 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 3 കിലോഗ്രാം കഞ്ചാവും 7 ഗ്രാം ഹാഷിഷ് ഓയിലും 1005 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും വാട്സ്ആപ്പ് മുഖേനയും 9447178000 എന്ന നമ്പറിൽ എക്സൈസിനെ അറിയിക്കാം. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
https://www.facebook.com/Malayalivartha

























