രാജൻ കേസിലെ ഏക സാക്ഷി, പ്രൊഫസർ കെ കെ അബ്ദുൾ ഗഫാർ അന്തരിച്ചു...

അടിയന്തരാവസ്ഥ കാലത്തെ വിവാദമായ രാജൻ കേസിലെ ഏക സാക്ഷി കോഴിക്കോട് എൻജിനിയറിങ് കോളേജ് മുൻ അധ്യാപകൻ കാസർകോട് ചൗക്കി കെ കെ പുറം ചെമ്പകം വീട്ടിൽ പ്രൊഫസർ കെ കെ അബ്ദുൾ ഗഫാർ (89) അന്തരിച്ചു.
കൊല്ലം ടി കെ എം കോളേജ്, കോഴിക്കോട് ആർ ഇ സി. കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായും ഭട്കൽ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പാലായും പ്രവർത്തിച്ചിട്ടുണ്ട്. യമനിലെ ഏഡനിൽ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവർത്തിച്ച ഇന്ത്യൻ സംഘത്തിൽ അംഗമായിരുന്നു. അജ്മാൻ ഗൾഫ് മെഡിക്കൽ കോളേജിന്റെ സ്ഥാപകനും അഡ്മിനിസ്‌ട്രേഷൻ ഡയറക്ടറുമായിരുന്നു. സൗദി അറേബ്യയിലെ അരാംകോ പെട്രോളിയം കമ്പനിയിൽ എൻജിനീയറായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഉമ്മുൽ ബർക്കത്ത് ജമീല. മക്കൾ: ഫരീദ ഗഫാർ, ഡോ. ജമാലുന്നിസ ഗഫാർ, ഷഹനാസ് ഗഫാർ, ഡോ. ഷാജിർ ഗഫാർ.
"
https://www.facebook.com/Malayalivartha
























