ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... അച്ഛനും അമ്മയ്ക്കും ഒപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം. കുറ്റിയായണിക്കാട് ശ്യാമ വിലാസത്തിൽ അനുപ്രസാദ്- നിഷ ദമ്പതികളുടെ ഏക മകൾ ഋതുവേദയാണ് (3) മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അപകടം നടന്നത്.
ടെമ്പോ ട്രാവലർ സൈഡിൽ ഒതുക്കിയ ശേഷം ഇവർ പാലം കാണാനായി പുറത്തിറങ്ങുന്നതിനിടയിൽ ഇവർ വന്ന ട്രാവലറിലെ ഹാൻഡ് ബ്രേക്കിന്റെ കേബിൾ പൊട്ടി വാഹനം മുന്നോട്ട് നീങ്ങി കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. കുറ്റിയായണിക്കാട് നിന്നു മൂന്ന് കുടുംബങ്ങൾ ചേന്നാണ് ട്രാവലറിൽ യാത്ര തിരിച്ചത്.
പരിക്കേറ്റ കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു. മൃതദേഹം മോർച്ചറിയിൽ. ഇന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് അയക്കുമെന്ന് നെയ്യാർ ഡാം പൊലീസ് .
"
https://www.facebook.com/Malayalivartha
























