ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി

കനത്ത മഴയെ തുടർന്ന് മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ. കർജത്തിന്നും ലോണാവലയ്ക്കും ഇടയിലുള്ള ഘട്ട് മേഖലയിലാണ് തിങ്കളാഴ്ച രാവിലെ മണ്ണിടിഞ്ഞ് വീണത്.
സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷനിലെ താക്കൂർവാടിക്കും മങ്കി ഹില്ലിനും ഇടയിലാണ് റെയിൽവേ ട്രാക്കുകളിലേക്ക് മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവീണത്. ഇതോടെ മുംബൈ-പുണെ റൂട്ടിലെ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. അപകടത്തെത്തുടർന്ന് ഈ റൂട്ടിലോടുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
അഹമ്മദാബാദ്-കോൽഹാപൂർ എക്സ്പ്രസ്, ഇൻഡോർ-ദൗണ്ട് എക്സ്പ്രസ്, അഹമ്മദാബാദ്-പുണെ ഡുറന്റോ എക്സ്പ്രസ് തുടങ്ങിയ ഒൻപതോളം ദീർഘദൂര ട്രെയിനുകൾ മറ്റ് റൂട്ടുകളിലൂടെ തിരിച്ചുവിടുകയും ചെയ്തു. റെയിൽവേ ഉദ്യോഗസ്ഥരും അറ്റകുറ്റപ്പണി ജീവനക്കാരും സ്ഥലത്തെത്തി ട്രാക്കിലെ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.
"
https://www.facebook.com/Malayalivartha



























