വീണ്ടും സെല്‍ഫി മരണം; സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍വഴുതിയ യുവാവിന് ദാരുണാന്ത്യം

സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍വഴുതിയ യുവാവ് ആയിരം അടി താഴ്ചയിലേക്ക് വീണു മരിച്ചു. മധുരയില്‍ നിന്നും കൊടൈക്കനാലില്‍ വിനോദ സഞ്ചാരത്തിനെത്തിയ കാര്‍ത്തികാ(25)ണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. കാര്‍ത്തിക് മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
തിങ്കളാഴ്ചയാണ് കാര്‍ത്തികും രണ്ട് സുഹൃത്തുക്കളും കൊടൈകനാലിലെത്തിയത്. ഒരു ഹോട്ടലില്‍ മുറിയെടുത്ത ശേഷം ചില സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. സംഭവ ദിവസം രാവിലെ കൊടൈകനാലിലെ കുന്നിന്‍ പ്രദേശങ്ങളിലേക്കായിരുന്നു കാര്‍ത്തികും സുഹൃത്തുക്കളും യാത്ര തിരിച്ചത്. ഇവരുടെ കൈവശം മദ്യവും ഉണ്ടായിരുന്നു. ഏറ്റവും ഉരമുള്ള ഒരു കുന്നിന്റെ മുകളില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ കാര്‍ത്തികിന്റെ കാല്‍ വഴുതുകയായിരുന്നു. ഈ സമയം കാര്‍ത്തികിന്റെ സുഹൃത്തുക്കള്‍ വാട്‌സ് ആപില്‍ ചാറ്റ് ചെയ്യുകയായിരുന്നു. സംഭവം നടന്ന ഉടന്‍ കാര്‍ത്തികിന്റെ സുഹൃത്തുകള്‍ പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാര്‍ത്തികിന്റെ മൃദേഹം കണ്ടെത്താനായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha