ഇനി ചോദ്യം ചെന്നിത്തലയോട്.... കേസുകളുടെ തെളിവ് ചെന്നിത്തല ഹൈക്കമാന്റിന് അയച്ച കത്തെന്ന് വി.എസ്

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും തമ്മിലുള്ള അങ്കം മുറുകുമ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കളത്തിലായി.
തനിക്കെതിരായ കേസുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ചോദ്യത്തിന് മറുപടിയുമായി വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. ഉമ്മന്‍ ചാണ്ടിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ചുവെന്ന് പറയുന്ന കത്തിന്റെ പകര്‍പ്പുമായാണ് വി.എസ് ഉമ്മന്‍ ചാണ്ടിയെ നേരിടുന്നത്. തന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടി ചെന്നിത്തല അയച്ച കത്തിലുണ്ടെന്ന് പറഞ്ഞാണ് പിറവം മണ്ഡലത്തില്‍ വി.എസ് പ്രചാരണം ആരംഭിച്ചത്. എന്നാല്‍ കേസുകള്‍ ഏതൊക്കെയാണെന്ന് പറയാന്‍ വി.എസ് തയ്യാറായില്ല.
ഇംഗ്ലീഷിലുള്ള ചെന്നിത്തലയുടെ കത്തിന്റെ ഓരോ വാചകവും വായിച്ച് അതിന്റെ മലയാള പരിഭാഷ നല്‍കിക്കൊണ്ടാണ് വി.എസ് പ്രസംഗിച്ചത്. ഈ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിഛായ നഷ്ടപ്പെട്ടുവെന്ന് പറയുന്നത് വി.എസ് അച്യുതാനന്ദനല്ല, ഉമ്മന്‍ ചാണ്ടിയുടെ കൂടെയുള്ള രമേശ് ചെന്നിത്തല തന്നെയാണ്. ഉമ്മന്‍ ചാണ്ടിയുടെ ഏകാധിപത്യ സ്വഭാവും കേണ്‍ഗ്രസിനെയും യു.ഡി.എഫിനേയും ജനങ്ങളില്‍ നിന്ന് അകറ്റിയതായും കത്തില്‍ പറയുന്നുവെന്ന് വി.എസ് ചൂണ്ടിക്കാട്ടി.
എന്‍.ഡി.എ സ്ഥനാര്‍ത്ഥിയെയും വി.എസ് വെറുതെ വിട്ടില്ല. ഈഴവ സമുദായത്തെ വഞ്ചിച്ച വെള്ളാപ്പള്ളി നടേശനും ബി.ഡി.ജെ.എസിനും വോട്ടുനല്‍കരുതെന്നും വി.എസ് പറഞ്ഞു.
എറണാകുളം ജില്ലയില്‍ ഇന്ന് പര്യടനം നടത്തുന്ന വി.എസ് വൈകിട്ട് ഡി.വൈ.എഫ്.ഐ നേതാവ് എം.സ്വരാജ് മത്സരിക്കുന്ന തൃപ്പൂണിത്തുറയിലുമെത്തും. പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് മറയിട്ട് മുന്നണിയെ ഒറ്റക്കെട്ടായി നയിക്കുന്നതിനുള്ള നീക്കമാണ് വി.എസ് നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha