മന്ത്രി ജയലക്ഷ്മി ഒന്നും ചെയ്തില്ലെന്ന് ആരാ പറഞ്ഞത്?

മന്ത്രി പി.കെ. ജയലക്ഷ്മി സംസ്ഥാനത്തിനുവേണ്ടി ഒന്നും ചെയ്തില്ലെന്ന് പറഞ്ഞവര്‍ക്ക് ഇതാ മറുപടി!
സംസ്ഥാനത്തെ മ്യൂസിയം മൃഗശാലകളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ടെത്തിയത് 120 മൃഗങ്ങള്‍. സംസ്ഥാന ചരിത്രത്തില്‍ ഇത്രയധികം മൃഗങ്ങള്‍ ഒരുമിച്ചെത്തിയ സംഭവം ഉണ്ടായിട്ടില്ല. 16 കോടി ചെലവിട്ട് മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായി കൂടുകള്‍ നിര്‍മ്മിച്ചു. കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം മൃഗശാലകളില്‍ ഇപ്പോള്‍ ഒഴിഞ്ഞ കൂടുകളില്ല. അതേസമയം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വനംവകുപ്പിന് കീഴിലായ തൃശൂര്‍ മൂസിയം മൃഗശാലയ്ക്ക് ഒരുപാട് നഷ്ടങ്ങള്‍ സംഭവിച്ചു.
ശ്രീലങ്കയില്‍ നിന്നും കേരളത്തിലേക്ക് ആദ്യമായി അനാക്കോണ്ടകളെത്തിച്ചതും മന്ത്രി ജയലക്ഷ്മി തന്നെ. 2014 ഏപ്രില്‍ 10 നാണ് അനാകോണ്ടകള്‍ ഇവിടെയെത്തിയത്. 2014 ലാണ് ഏറ്റവുമധികം മൃഗങ്ങള്‍ കേരളത്തിലെ വിവിധ മൃഗശാലകളിലെത്തിയത്. 2015 ലും ധാരാളം മൃഗങ്ങള്‍ അതിഥിയായെത്തി. 2015 ഓഗസ്റ്റില്‍ പെണ്‍കടുവയ്ക്ക് കൂട്ടിനുവേണ്ടി ആണ്‍കടുവയെയും എത്തിച്ചു. അനാകോണ്ടയും ആണ്‍കടുവയും മൃഗശാലയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിച്ചു. വയനാടിനെ വിറപ്പിച്ച ജോര്‍ജ് കടുവയും കാണികളെ ആകര്‍ഷിക്കുന്നുണ്ട്. റഷ്യയില്‍ നിന്നും ജിറാഫിനെ കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഇതിനായി മൃഗശാലാ അധികൃതര്‍ അടുത്തമാസം റഷ്യയിലേക്ക് പോകും.
എന്നാല്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ചുമതലയുണ്ടായിരുന്നിട്ടും മന്ത്രി അവര്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്ന ആരോപണവും ശക്തമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha