ടി വി കാണാന്‍ വന്ന പതിമൂന്നുകാരിയെ ബലാല്‍സംഗത്തിനിരയാക്കി, പ്രതികള്‍ കസ്റ്റഡിയില്‍

കാസര്‍കോട് കാഞ്ഞങ്ങാട് പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ മൂന്നുയുവാക്കള്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗത്തിനിരയാക്കിയതായി പരാതി ഉയര്‍ന്നു. കാഞ്ഞങ്ങാടിന്റെ കിഴക്കന്‍ മലയോരത്താണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പത്തൊമ്പതുകാരനടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കിഴക്കന്‍ മലയോരത്തെ ഒരു സ്‌കൂളില്‍ പഠിക്കുന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയാണ് കൂട്ട ബലാല്‍സംഗത്തിനിരയായത്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കൂലിത്തൊഴിലാളികളായ രതീഷ്(23), വിനു(20), മനീഷ് (19) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവരെ ഹൊസ്ദുര്‍ഗ് സിഐ യു പ്രേമന്‍ കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പ്രതികളിലൊരാളായ രതീഷിന്റെ വീട്ടിലേക്ക് രാത്രി ടി വി കാണാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഈ സമയം രതീഷിന്റെ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും അടുത്തുള്ള ക്ഷേത്രത്തില്‍ ഉല്‍സവം കാണാന്‍ പോയിരുന്നു.
രതീഷും സുഹൃത്തുക്കളായ മനീഷും വിനുവുമാണ് വീട്ടിലുണ്ടായിരുന്നത്. പെണ്‍കുട്ടി ടി വി കണ്ടുകൊണ്ടിരിക്കുന്നതിനിടെ മൂന്നുപേരും ചേര്‍ന്ന് ബലമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചു. രക്ഷിതാക്കള്‍ വനിതാസെല്ലില്‍ പരാതി നല്‍കി. വനിതാസെല്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണത്തിനായി ഹൊസ്ദുര്‍ഗ് സിഐക്ക് കൈമാറുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha