റിസ്റ്റിയെ കൊലപ്പെടുത്തിയത് പിതാവിനോടുള്ള പക കാരണം; റിസ്റ്റിക്ക് അന്ത്യാഞ്ജലിഅര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയെത്തി

പുല്ലേപ്പടിയില്‍ ചെറുകരയത്ത് ലെയ്‌നില്‍ പത്തു വയസ്സുകാരന്‍ റിസ്റ്റിയെ കൊലപ്പെടുത്തിയ പ്രതി ലഹരി ഉപയോഗിക്കുന്ന മാനസിക വിഭ്രാന്തി കാരണമാണു കൊല നടത്തിയതെന്ന ബന്ധുക്കളുടെയും പൊലീസിന്റെയും നിലപാടിനെതിരെ പുല്ലേപ്പടി റസിഡന്റ്‌സ് അസോസിയേഷന്‍ രംഗത്തു വന്നു. കൊലപാതകത്തിനു ലഹരിയുടെ ഉപയോഗം കാരണമായേക്കാമെങ്കിലും പ്രതിയെ മനോവൈകല്യമുള്ളയാളായി ചിത്രീകരിച്ചു നിയമത്തിന്റെ ആനുകൂല്യം നല്‍കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നാണു അസോസിയേഷന്റെ നിലപാട്.
പത്തു വയസ്സുകാരന്‍ റിസ്റ്റിയെ കൊലപ്പെടുത്തിയതിനു കാരണം കുട്ടിയുടെ പിതാവു ജോണിനോടു പ്രതി അജി ദേവസ്യക്കു തോന്നിയ വൈരാഗ്യമാണെന്ന് അനുമാനം. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അജി തന്നെയാണു ഇതു സംബന്ധിച്ച സൂചന നല്‍കിയത്.
റിസ്റ്റിയുടെ പിതാവ് ജോണിനോട് അയല്‍വാസിയായ അജി പലപ്പോഴും പണം ചോദിക്കുമായിരുന്നു. ഓട്ടോറിക്ഷ തൊഴിലാളിയായ ജോണിന് അജി ആവശ്യപ്പെടുന്ന പണം നല്‍കാന്‍ കഴിയാറില്ല.ഇതും പ്രതിക്കു വൈരാഗ്യം തോന്നാന്‍ കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. പല ദിവസങ്ങളിലും അജി സ്വന്തം മാതാപിതാക്കളെ മര്‍ദിക്കുമ്പോള്‍ മകന്റെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ അജിയുടെ അമ്മ അഭയം തേടാറുള്ളത് ജോണിന്റെ വീട്ടിലാണ്.പണം ചോദിച്ചിട്ടു കിട്ടാതെ വരുന്ന സന്ദര്‍ഭത്തിലാണ് ഇയാള്‍ ആക്രമണകാരിയാകുന്നത്.
ജോണിനെ ആക്രമിക്കാനുള്ള ആരോഗ്യമില്ലാത്ത അജി, പകതീര്‍ക്കാന്‍ മകന്‍ റിസ്റ്റിയെ ഇരയാക്കുകയായിരുന്നെന്നു സമീപവാസികള്‍ പൊലീസിനു മൊഴി നല്‍കി. കുട്ടിയുടെ പിതാവു ജോണിനോടുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നു പ്രതിയും അന്വേഷണ സംഘത്തോടു പറഞ്ഞു. പല ബിസിനസുകള്‍ തുടങ്ങിയെങ്കിലും എല്ലാം പരാജയപ്പെടുത്തിയതു ജോണാണെന്നാണ് അജിയുടെ ആരോപണം.
എന്തു ബിസിനസാണു തുടങ്ങിയതെന്ന പൊലീസിന്റെ ചോദ്യത്തിനു 'ടൈല്‍ ബിസിനസ്' എന്നായിരുന്നു മറുപടി. തന്നെ ഉപദ്രവിക്കാന്‍ ജോണ്‍ പലരേയും പറഞ്ഞു വിട്ടതാണു വൈരാഗ്യത്തിനു കാരണമെന്നും അജി പൊലീസിനോടു പറഞ്ഞു. എന്നാല്‍ ജോണ്‍ ഏതെങ്കിലും തരത്തില്‍ അജിയെ ഉപദ്രവിച്ചതിനു തെളിവില്ലെന്നു പൊലീസ് പറയുന്നു.
പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. കൊലപാതകത്തിന് ഒന്നിലധികം ദൃക്‌സാക്ഷികളുണ്ട്. കൊലയാളി ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ തെളിവെടുപ്പിന്റെ ആവശ്യമില്ലെന്നാണു പൊലീസിന്റെ നിലപാട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ഇനി ചോദ്യം ചെയ്യണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. എറണാകുളം സെന്‍ട്രല്‍ സിഐ വിജയകുമാറിനാണ് അന്വേഷണ ചുമതല.
പ്രിയപ്പെട്ട റിസ്റ്റിക്കു നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. റിസ്റ്റിക്കു (10) വിട നല്‍കാന്‍ പൊതുസമൂഹം ഒരുമിച്ചെത്തി. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നാടിന്റെ നാനാതുറയില്‍ നിന്നുള്ളവരുണ്ടായിരുന്നു.
രാവിലെ ഒന്‍പത് മുതല്‍ പള്ളിയുടെ പരിസരത്ത് ആളുകള്‍ നിറഞ്ഞിരുന്നു. റിസ്റ്റിയുടെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് എത്തിയപ്പോള്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. ശനിയാഴ്ച ഇതേ ദേവാലയത്തില്‍ ആദ്യ കുര്‍ബാന സ്വീകരിക്കേണ്ടിയിരുന്ന റിസ്റ്റി അതിനായി വാങ്ങിയ വെള്ള വസ്ത്രമണിഞ്ഞ് അള്‍ത്താരയ്ക്കു മുന്‍പില്‍ മിഴികള്‍ കൂപ്പി കിടന്നു. അരികില്‍ നീറുന്ന മനസ്സുമായി മാതാപിതാക്കളായ ജോണും ലിനിയും സഹോദരന്‍ എയ്ബലും ബന്ധുക്കളും. ആദ്യകുര്‍ബാനയുടെ ഒരുക്കക്ലാസില്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ ഓരോരുത്തരായി വന്നു പനിനീര്‍പൂക്കള്‍ അര്‍പ്പിച്ചു. കഴിഞ്ഞ ദിവസം വരെ തങ്ങള്‍ക്കൊപ്പം ചിരിക്കുകയും കളിക്കുകയും ചെയ്ത കൂട്ടുകാരന്റെ ജീവനറ്റ മുഖം കണ്ടു പലരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി.
നഗരത്തിലെ ഓട്ടോ െ്രെഡവര്‍മാരും ചുമട്ടുതൊഴിലാളികളുമുള്‍പ്പെടെ നൂറു കണക്കിനാളുകള്‍ റിസ്റ്റിയെ അവസാനമായി ഒരു നോക്കു കാണാനെത്തി. നടന്‍ മമ്മൂട്ടി, തിരക്കഥാകൃത്ത് ജോണ്‍പോള്‍, ഹൈബി ഈഡന്‍ എംഎല്‍എ, നിര്‍മാതാവ് ആന്റോ ജോസഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.അനില്‍കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ.മോഹന്‍ദാസ് തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു.പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം പതിനൊന്നു മണിയോടെ സെമിത്തേരിമുക്ക് സെമിത്തേരിയില്‍ സംസ്‌കരിച്ചു. എറണാകുളം- അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സംസ്‌കാര ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി.
ദാരുണമായി കൊല്ലപ്പെട്ട പത്തു വയസ്സുകാരന്‍ റിസ്റ്റിക്കു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അന്ത്യാഞ്ജലി. രാവിലെ എട്ടരയോടെ കമ്മട്ടിപ്പാടത്തെ വീട്ടിലെത്തിയ മുഖ്യമന്ത്രി, കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്കു വിധേയമായി കുടുംബത്തിനു സഹായം നല്‍കുമെന്നും മന്ത്രിസഭ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണിത്.പ്രദേശത്തെ വര്‍ധിച്ച ലഹരിമരുന്ന് വില്‍പനയും ഉപയോഗവും സംബന്ധിച്ചു നാട്ടുകാര്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മദ്യനയമാണ് ലഹരിമരുന്നു ഉപയോഗം വര്‍ധിക്കാന്‍ കാരണമെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കി. മന്ത്രി കെ.ബാബു, എംഎല്‍എമാരായ ഹൈബി ഈഡന്‍, ലൂഡി ലൂയിസ് തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. രണ്ടു റെയില്‍പാതകള്‍ക്കു നടുവിലായി റിസ്റ്റിയുടെ കുടുംബം താമസിക്കുന്നതിന്റെ ബുദ്ധിമുട്ട് ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha