ഇതാര്‍ക്കും സംഭവിക്കാതിരിക്കട്ടെ... റിസ്റ്റിയുടെ അന്ത്യയാത്ര ഒരു നാടിനെ നടുക്കി

മയക്കുമരുന്നിനടിമയായ അയല്‍വാസി കൊലപ്പെടുത്തിയ കുരുന്നിന് ഒരു നാടിന്റെ അന്ത്യയാത്ര. പുല്ലേപ്പടി ചെറുകരയത്തു ലൈനില്‍ പറപ്പിള്ളി ജോണിന്റെ മകന്‍ റിസ്റ്റി ജോണിനെ (റിച്ചി10) അവസാനമായി ഒരു നോക്കു കാണാനും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ നാടിന്റെ നാനാതുറകളിലുള്ളവര്‍ എത്തിച്ചേര്‍ന്നു.
വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം ഇന്നലെ രാവിലെ സംസ്‌കാര ചടങ്ങിനായി പള്ളിയിലേക്കെടുത്തപ്പോള്‍ ഹൃദയഭേദകമായ രംഗങ്ങളാണ് ഉണ്ടായത്. മകന്റെ മൃതദേഹം നെഞ്ചോടു ചേര്‍ത്ത് കരഞ്ഞ അമ്മ ലിനി കണ്ടുനിന്നവരുടെ കണ്ണീരായി. റിസ്റ്റി പഠിച്ചിരുന്ന എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലെ സഹപാഠികള്‍, അധ്യാപകര്‍, പുരോഹിതന്‍മാര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ ഇവിടേക്ക് എത്തി.
എട്ടേമുക്കാലോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തിച്ചേര്‍ന്നു. മന്ത്രി കെ. ബാബു, ഹൈബി ഈഡന്‍ എം.എല്‍.എ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. മാതാപിതാക്കളായ ജോണും ലിനിയുമായി ദുഃഖം പങ്കുവച്ച മുഖ്യമന്ത്രി കുറച്ചുസമയം വീട്ടില്‍ ചെലവിട്ടാണ് മടങ്ങിയത്. ദുരന്തം സംബന്ധിച്ച് ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തരമായി സര്‍ക്കാര്‍ പതിനായിരം രൂപ അനുവദിച്ചിരുന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍ കൃഷ്ണന്‍കുട്ടി വീട്ടിലെത്തി തുക രക്ഷിതാക്കളെ ഏല്‍പിച്ചു.
ഒന്‍പതരയോടെ മൃതദേഹം ആംബുലന്‍സില്‍ സെന്റ് മേരീസ് ബസിലിക്കയിലേക്ക് കൊണ്ടു പോയി. പള്ളിയില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങിന് എറണാകുളംഅങ്കമായി അതിരൂപതാ സഹായമെത്രാന്‍ മാര്‍സെബാസ്റ്റിയന്‍ എടയന്ത്രത്ത് നേതൃത്വം നല്‍കി. റിസ്റ്റിക്കൊപ്പം ആദ്യകുര്‍ബാന സ്വീകരിക്കാനിരിക്കുന്ന മുഴുവന്‍ കുട്ടികളും പ്രാര്‍ഥനയില്‍ പങ്കെടുത്തു. നടന്‍ മമ്മൂട്ടി ബ്രോഡ്‌വേയിലെ സെന്റ് മേരീസ് ബസിലിക്ക പള്ളിയിലെത്തി അനുശോചനമറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha