Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടമുടക്കി കടമെടുത്ത് യാത്രകളെ സ്‌നേഹിക്കുന്ന ചായക്കടക്കാരനും ഭാര്യയും

28 APRIL 2016 06:40 AM IST
മലയാളി വാര്‍ത്ത.

എത്ര പണമുണ്ടെങ്കിലും അതിലൊന്നും തൃപ്തി കണ്ടെത്താതെ ടെന്‍ഷനടിച്ച് കഴിയുന്ന ഒരു സമൂഹമാണ് നമുക്ക് മുന്നിലുള്ളത് എന്നാല്‍ യാത്രകളെ സ്‌നേഹിക്കുന്ന, യാത്രകള്‍ക്ക് പണമില്ലെങ്കിലും ലോണെടുത്ത് സഞ്ചരിക്കുന്ന ദമ്പതികളുടെ കഥയൊന്ന് വേറെ തന്നെയാണ്. ഏറണാകുളം കത്രികടവ് റോഡിലെ ബാലാജി എന്ന ചായക്കടയുടമ വിജയേട്ടനും ഭാര്യ മോഹനയുമാണ് ഈ യാത്രികര്‍. ഹോട്ടലില്‍ നിന്ന് തുച്ഛമായ വരുമാനത്തില്‍ നിന്നാണ് ഇവര്‍ യാത്രക്കായുള്ള പണമത്രയും കണ്ടെത്തുന്നതെന്നത് മറ്റൊരു സത്യം.
പതിനാറോളം രാജ്യങ്ങള്‍ കണ്ട് തീര്‍ത്ത ഇവരുടെ ഇപ്പോഴത്തെ ആഗ്രഹം തായ്‌ലന്‍ഡിലേക്ക് പറക്കാനാണ്. അതേ... അങ്ങനെ ആ ആഗ്രഹവും സഫലമാകുകയാണ്. ഒരു ചായക്കടക്കാരന്റെ സഞ്ചാരമോഹത്തിനു ചിറകു മുളച്ചതിന്റെ മറ്റൊരു ആഘോഷം. ഭാര്യ മോഹനയുമൊത്തുള്ള പതിനേഴാമത് വിദേശയാത്ര. തന്റെ പരിമിതികള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് യാത്രകള്‍ , പ്രത്യേകിച്ച് വിദേശയാത്രകള്‍ ജീവിതത്തിന്റെ ഭാഗമാക്കിയതിലൂടെ ഏറെ ശ്രദ്ധേയനാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശി വിജയനും ഭാര്യ മോഹനയും. ഈജിപ്റ്റും അമേരിക്കയും ഉള്‍പ്പെടെ 16 ലോകരാജ്യങ്ങള്‍ ഇതിനോടകം ഈ ദമ്പതികള്‍ സഞ്ചരിച്ചു കഴിഞ്ഞു. എന്തുകൊണ്ടാണ് സഞ്ചാരം ഇത്ര ഹരമായത് എന്ന് ചോദിച്ചാല്‍ ഉടന്‍ തന്നെ വിജയേട്ടന്റെ വക ഉത്തരം വരും, ഓരോ യാത്രയും ഓരോ അനുഭവമല്ലേ? ബാലാജി ടീ സ്റ്റാളിന്റെ ഭിത്തികളില്‍ ഇടം പിടിച്ചിരിക്കുന്ന വിജയന്‍മോഹന ദമ്പതികളുടെ ലോകയാത്രകളുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ആരും ശരി വച്ചു പോകും വിജയേട്ടന്റെ ആ ചോദ്യത്തിനെ.
യാത്രകള്‍ ഹരമായി മാറിയ ആദ്യ കാലത്തെ കുറിച്ചുള്ള വിജയേട്ടന്റെ വിവരണം ഇങ്ങനെ..... എന്റെ ചെറുപ്പ കാലത്ത് ജന്മനാടായ ചേര്‍ത്തലയില്‍ ആകെ ഉള്ളത് ഉന്തുവണ്ടിയും റിക്ഷയും ഒക്കെയാണ്. ബസ് ഉണ്ടെങ്കിലും, വിരളം. അപ്പോഴാണ് കാറും ബസും തീവണ്ടിയും വിമാനവും ഒക്കെയായി തൊട്ടടുത്ത് കിടക്കുന്ന കൊച്ചി നഗരം മനസ്സില് കയറി കൂടുന്നത്. പിന്നെ എങ്ങനെയും കൊച്ചിയുടെ ഭാഗമാകാനുള്ള കൊതിയായി. കല്യാണം കഴിച്ചപ്പോള്‍ , കൊച്ചിക്കാരിയെ തന്നെ കല്യാണം കഴിച്ചതും അതുകൊണ്ട് തന്നെ.
വിജയേട്ടന്‍ ഭാഗ്യം ചെയ്ത മനുഷ്യനാണ്. കാരണം ജീവിതപങ്കാളിയായി കിട്ടിയ മോഹനയ്ക്കും ഇഷ്ടമാണ് വിജയേട്ടന്റെ ഈ നാട് ചുറ്റല്‍. അടുത്ത യാത്രക്ക് താനും കൂടെ വരാമെന്ന് 1979 ല്‍ മോഹന പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ അടുത്ത യാത്ര പ്ലാന്‍ ചെയ്തു. നേരെ മദിരാശിക്ക്. പ്രിയതമയുമൊത്തുള്ള ആദ്യയാത്ര, സിനിമകളില്‍ കണ്ടു പരിചരിച്ച മദിരാശി നഗരത്തിന്റെ ഉള്‍തുടിപ്പ് തേടി. പിന്നീടുള്ള ഒരു യാത്രയിലും വിജയന്‍ ആ കൈ വിട്ടുകളഞ്ഞില്ല. അങ്ങനെ ഇരുവരും ചേര്‍ന്ന് ഇന്ത്യയുടെ ഓരോ മുക്കും മൂലയും സഞ്ചരിച്ചെത്തി. ഇതിനിടെ കുടുംബം വലുതായി. കൂട്ടിനു രണ്ടു മക്കള്‍ വന്നു. മക്കളുടെ വളര്‍ച്ചയും പഠനവും ഒക്കെ ബാധ്യതയായതോടെ യാത്രകള്‍ വര്‍ഷാന്ത്യത്തിലെക്ക് മാറ്റി വച്ചു. യാത്രകള്‍ കടല്‍ കടക്കുന്നു....
ഇന്ത്യയിലെ സ്ഥലങ്ങള്‍ കണ്ടു തീര്‍ന്നതോടെ യാത്രാ മോഹങ്ങള്‍ മെല്ലെ കടല്‍ കടന്നു തുടങ്ങി. അങ്ങനെ ഇരുവരും ഒന്നിച്ചു ആദ്യമായി 2007 ല്‍ പറന്നു...അങ്ങ് ഈജിപ്റ്റിലേക്ക്...പിരമിഡുകളുടെ നാട് ഒരു തുടക്കം മാത്രമായിരുന്നു. പിന്നീട്, കണ്ടത് അമേരിക്ക , സിംഗപ്പൂര്‍, മലേഷ്യ, തുടങ്ങി 16 രാജ്യങ്ങള്‍. അമേരിക്കയില്‍ ഇനിയും പോകണം, കാരണം 50 സംസ്ഥാനങ്ങളില്‍ 5 എണ്ണം മാത്രമേ കാണാന്‍ പറ്റിയുള്ളൂ, കടയില്‍ തിരക്ക് കൂടുന്നതിനിടെ , വിജയേട്ടന്റെ കൈ പിടിച്ചു കൊണ്ട് മോഹന പറഞ്ഞു. അതിനു ഇനി നമ്മളെ ആരങ്കിലും സ്‌പോണ്‍സര്‍ ചെയ്യട്ടെ, ഉരുളക്ക് ഉപ്പേരി പോലെ വിജയേട്ടന്റെ ഉത്തരം വന്നു കഴിഞ്ഞു. ലോണ്‍ എടുത്തും യാത്ര പോകും
യാത്രാചെലവ് എന്നും വിജയേട്ടന്റെയും മോഹനയുടെയും ആഗ്രഹങ്ങള്‍ക്കുമുന്നില്‍ വില്ലനാണ്. എന്ന് കരുതി ഇഷ്ടപ്പെട്ട കാര്യം ചെയ്യാതിരിക്കാന്‍ പറ്റുമോ? ലോണ്‍ എടുത്തിട്ടായാലും യാത്രപോയിരിക്കും ഇരുവരും. ഒരു തവണ വിദേശത്തു പോയി വന്നാല്‍, ആ കടം വീട്ടാന്‍ 2 വര്‍ഷം ഇടം വലം തിരിയാതെ ചായക്കട നടത്തേണ്ടി വരും. എന്ന് കരുതി കടയിലെ സാധനങ്ങള്‍ക്ക് വിലകൂട്ടാന്‍ വിജയേട്ടന് താല്പര്യമില്ല. മറ്റു കടകളില്‍ 8 ഉം 10 രൂപ വിലയുള്ള ഉഴുന്നുവടയ്ക്കും പഴംപൊരിക്കും ചായക്കുമെല്ലാം ബാലാജിയില്‍ 5 രൂപ മാത്രമാണ് വില. എങ്ങനെയും കടം വീട്ടി തീര്‍ന്നാല്‍ ഉടന്‍ ആരംഭിക്കുകയായി അടുത്ത യാത്ര. അങ്ങനെയാണ് ഇക്കുറി തായ്‌ലന്‍ഡിലേക്കു പോകുന്നത്.
വെള്ളാനകളുടെ നാട് എന്താണെന്ന് അറിയാന്‍, കൂട്ടിന് ഇളയ മകളും കുടുംബവും ഉണ്ട്. യാത്ര ഇഷ്ടമാണെങ്കിലും മക്കള്‍ക്ക് രണ്ടുപേര്‍ക്കും തങ്ങളുടെ അത്ര ഭ്രാമമില്ലെന്ന് മോഹനയും സമ്മതിക്കുന്നു. തായ്‌ലന്‍ഡിലേക്ക് ഇരുവരും അടുത്തയാഴ്ച തിരിക്കാന്‍ ഇരിക്കുമ്പോള്‍ തന്നെ, വിജയേട്ടന്‍ തങ്ങളുടെ അടുത്ത യാത്ര എങ്ങോട്ടാണ് എന്ന് മനസ്സില്‍ ഉറപ്പിച്ചു കഴിഞ്ഞു...18 ആം രാജ്യം...കങ്കാരുക്കളുടെ നാട്...അതേ...വിജയേട്ടനെയും മോഹന ചേച്ചിയെയും കാത്തിരിക്കുന്നു..ആസ്‌ത്രേലിയ .....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (19 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (28 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (53 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends