എന്‍എസ്എസ് നേതൃത്വത്തോട് യാതൊരു പരിഭവവുമില്ലെന്ന് നടന്‍ സുരേഷ് ഗോപി

എന്‍എസ്എസ് നേതൃത്വത്തോട് തനിക്ക് യാതൊരു പരിഭവവുമില്ലെന്ന് നടന്‍ സുരേഷ് ഗോപി. ജനറല്‍ സെക്രട്ടറി വിളിച്ചാല്‍ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുമെന്നും അല്ലാതെ സന്ദര്‍ശനം നടത്തി വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ ദില്ലിയിലെത്തിയ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. താന്‍ ഇപ്പോഴും വിശ്വസ്തനായ സമുദായാംഗമാണ്. നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായും കൂടിയാലോചിച്ച് കൃത്യമായ സമയത്ത് ബിജെപി അംഗത്വം എടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
എന്‍എസ്എസും സുരേഷ് ഗോപിയും തമ്മില്‍ നിലനില്‍ക്കുന്ന ശീതസമരത്തിന്റെ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കാനെത്തിയ സുരേഷ് ഗോപിയെ സുകുമാരന്‍ നായര്‍ ഇറക്കി വിട്ടതാണ് ഇരുവരും തമ്മില്‍ തെറ്റാന്‍ കാരണം. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു സുരേഷ് ഗോപി സുകുമാരന്‍ നായരെ കാണാനെത്തിയത്. എന്നാല്‍ നിങ്ങളുടെ ഷോ ഇവിടെ വേണ്ടെന്ന് പറഞ്ഞ് സുകുമാരന്‍ നായര്‍ അദ്ദേഹത്തെ ഇറക്കിവിടുകയായിരുന്നു. ആസ്ഥാനത്ത് എന്‍എസ്എസിന്റെ വാര്‍ഷിക ബജറ്റ് അവതരിപ്പിക്കുകയായിരുന്നു സുകുമാരന്‍ നായര്‍. മാത്രവുമല്ല, അരുവിരക്കരയിലെ ഉപതിരഞ്ഞെടുപ്പ് ദിവസമായിരുന്നു സുരേഷ് ഗോപിയുടെ സന്ദര്‍ശനം. അതിനാല്‍ത്തന്നെ ഈ സംഭവം വന്‍ വാര്‍ത്താപ്രാധാന്യം നേടി.
സുകുമാരന്‍ നായരുടെ പെരുമാറ്റത്തില്‍ ഹൃദയം പൊട്ടിയെന്നായിരുന്നു അന്ന് സുരേഷ് ഗോപി പ്രതികരിച്ചത്. അന്ന് ബിജെപി നേതാക്കള്‍ മാത്രമാണ് സുരേഷ് ഗോപിയെ പ്രതിരോധിച്ച് രംഗത്തുവന്നത് എന്നത് ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ അതേ ബിജെപി നാമനിര്‍ദ്ദേശം ചെയ്ത രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറെടുക്കവെയാണ് എന്‍എസ്എസ് ആസ്ഥാനംം സന്ദര്‍ശിക്കുന്നത് സംബന്ധിച്ച് സുരേഷ് ഗോപി അഭിപ്രായം പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























