പുട്ടുകുറ്റിക്കുള്ളില്‍ കുടുങ്ങിയ രണ്ടു വയസുകാരന്റെ കൈ അഗ്‌നിശമനസേന പുറത്തെടുത്തു

രണ്ടു വയസുകാരന്റെ കൈ പുട്ടുകുറ്റിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് അഗ്‌നിശമനസേനാ വിഭാഗം പുട്ടുകുറ്റി അറുത്ത് മോചിപ്പിച്ചു.
അയര്‍ക്കുന്നം പുതിയിടത്ത് വീട്ടില്‍ സിമ്മിയുടെ രണ്ടു വയസുള്ള മകന്‍ ഹണിയുടെ വലതു കൈവിരലാണ് പുട്ടുകുറ്റിക്കകത്ത് ചില്ലിനിടെയില്‍ കുടുങ്ങിയത്.
കൈ പുറത്തെടുക്കാനാവാതെ രണ്ടു മണിക്കൂറോളം ബുദ്ധിമുട്ടിയ കുട്ടിയെ കാഞ്ഞിരപ്പള്ളി അഗ്‌നി ശമന സേനാ ഓഫീസിലെത്തിക്കുകയായിരുന്നു. പിന്നീട് പുട്ടുകുറ്റി അറുത്ത് കൈ പുറത്തെടുക്കുകയായിരുന്നു.
സിമ്മിയുടെ കടയിനിക്കാട്ടുള്ള ഭാര്യ സഹോദരന്റെ വീട്ടില്‍ വച്ചാണ് സംഭവം. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് അടുക്കളയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കൈവിരല്‍ കുടുങ്ങിയത്.
പുട്ടുകുറ്റിക്കകത്തെ ചില്ലില്‍ ആണ് കൈവിരല്‍ കുടുങ്ങിയത്. തന്മൂലം കൈ പുറത്തെടുക്കാന്‍ കഴിയാത കുട്ടി നിലവിളി തുടങ്ങി.
വീട്ടുകാരും സമീപത്തെ ആശുപത്രികളിലെ ജീവനക്കാരും ശ്രമിച്ചെങ്കിലും കൈ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. രണ്ടു മണിക്കൂറിന് ശേഷം കാഞ്ഞിരപ്പള്ളിയില്‍ ഫയര്‍ സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ ജോസഫ് തോമസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പുട്ടുകുറ്റി മുറിച്ച് കൈ പുറത്തെടുക്കുക യുമായിരുന്നു.
അസി. സ്‌റ്റേഷന്‍ ഓഫീസര്‍ സോമരാജന്‍, ലീഡിംഗ് ഫയര്‍മാന്‍ ബിജൂ,ഫയര്‍മാന്‍മാരായ സന്തോഷ്, ദീപു ജോയ്, പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























