Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓണ്‍ യുവര്‍ വാട്ടര്‍ ക്യാംപെയ്ന്‍; വെള്ളംകുടിപ്പിക്കാന്‍ മമ്മൂട്ടിയും സംഘവും

29 APRIL 2016 01:51 AM IST
മലയാളി വാര്‍ത്ത.

More Stories...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

കുടിനീരില്ലാതെ വെന്തുരുകുന്ന കേരളത്തിന് ഓണ്‍ യുവര്‍ വാട്ടര്‍ ക്യാംപെയ്ന്‍ പദ്ധതിയുമായി നടന്‍ മമ്മൂട്ടിയും സംഘവും കടുത്ത വരള്‍ച്ചയില്‍ ദാഹജലവുമായി എത്തുന്നു.നിങ്ങള്‍ക്കാവശ്യമായ വെള്ളം നിങ്ങള്‍ സ്വന്തമാക്കുക എന്ന പദ്ധതിയ്ക്ക് നടന്‍ മമ്മൂട്ടിയും ജില്ലാ കല്ക്ടര്‍ എം.ജി. രാജമാണിക്യവും ആണ് നേതൃത്വം നല്‍കുന്നത്. സന്നദ്ധപ്രവര്‍ത്തകരുടെയും വ്യക്തികളുടെയും സഹകരണത്തോടെ കുടിവെള്ളവും ആശ്വാസ സംവിധാനങ്ങളുമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പനമ്പിള്ളി നഗര്‍ അവന്യൂ സെന്റര്‍ ഹോട്ടലില്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടന്ന പദ്ധതി ആലോചനാ യോഗത്തില്‍ പ്രമുഖരും വിദേശ മലയാളികളും സന്നദ്ധസംഘടനകളും അടക്കം നിരവധി ആളുകളാണ് കൈത്താങ്ങായി എത്തിയത്. താത്കാലികാശ്വാസ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. സംഭാവനകള്‍ സേവനങ്ങളായി മാത്രമായിരിക്കും സ്വീകരിക്കുക. പണം സ്വീകരിക്കില്ലെന്നും മമ്മൂട്ടി പറഞ്ഞു.
കടുത്ത ചൂടും ജലക്ഷാമവും രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുക, പൊതു ഇടങ്ങളില്‍ പ്രത്യേകിച്ച് ബസ് സ്‌റ്റോപ്പുകള്‍, സിഗ്‌നല്‍ പോസ്റ്റുകള്‍ തുടങ്ങി ആളുകള്‍ കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടുന്ന സ്ഥലങ്ങളില്‍ ഹരിതഷീറ്റുകള്‍ സ്ഥാപിക്കുക, കുടിവെള്ള കിയോസ്‌കുകള്‍, റോഡരികിലെ വീടുകള്‍ക്കു മുന്നില്‍ കൂജകളില്‍ വെള്ളം നിറച്ച് ആവശ്യക്കാര്‍ക്ക് നല്‍കാന്‍ സൗകര്യം, അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് അത്യാവശ്യം ഭക്ഷണസാധനങ്ങള്‍ കൂടിയെത്തിക്കുക.
ഇതിനായി അടുത്ത ദിവസംതന്നെ സഹായം വേണ്ടവര്‍ക്ക് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും. അവര്‍ സഹായം ലഭ്യമാക്കാനുള്ളവരെ ബന്ധപ്പെടുത്തി നല്‍കും. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷമാണ് ഇത്തരമൊരു ആശ്വാസപദ്ധതിയുമായി മുന്നിട്ടിറങ്ങിയതെന്നും മമ്മൂട്ടി പറഞ്ഞു. ഈ ജലക്ഷാമവും വരള്‍ച്ചയും പ്രകൃതിയുടെ ഒരു മുന്നറിയിപ്പാണ്. ഇതവഗണിക്കുന്നത് കൊടിയ ദുരന്തത്തിലേക്ക് നമ്മെ എത്തിക്കും. ഗതകാലകേരളത്തിന്റെ പച്ചപ്പുകള്‍ അതേപടി നമുക്ക് തിരിച്ചുപിടിക്കണം. ചരിത്രം നഷ്ടപ്പെട്ട പുതുതലമുറയെ അതെക്കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.
കേരളം മരൂഭൂമിയായി മാറാന്‍ സമ്മതിക്കാതെ പ്രകൃതിയെ സംരക്ഷിക്കാനും ജലം സുലഭമായി മനുഷ്യന്റെ ആവശ്യത്തിനുപയോഗിക്കാനാകുന്ന തരത്തില്‍ ലഭ്യമാക്കാനാമുള്ള പരിശ്രമങ്ങള്‍ക്ക് അല്‍പംപോലും വൈകരുതെന്ന് യോഗത്തില്‍ സംസാരിച്ച പ്രഫ. എം.കെ. സാനു പറഞ്ഞു. താനുള്‍പ്പെടുന്ന മുതിര്‍ന്ന തലമുറ മമ്മുട്ടിയും സംഘവും ആവശ്യപ്പെടുന്ന സഹായം ചെയ്യാനൊരുക്കമാണെന്നും കൂട്ടിച്ചേര്‍ത്തു.
എറണാകുളം ജില്ലയിലേക്കാവശ്യമായ ചെറിയ ആര്‍.ഒ പ്ലാന്റുകള്‍ (റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റുകള്‍ ഉപ്പുവെള്ളം ഉള്‍പ്പെടെയുള്ള ഉപയോഗയോഗ്യമല്ലാത്ത വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകള്‍) എത്രയായായലും നല്‍കാന്‍ തയ്യാറാണെന്ന് പ്രവാസി മലയാളിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവുമായ അലക്‌സ് വിളനിലം മമ്മൂട്ടിയെ അറിയിച്ചു. ശനിയാഴ്ച മുതല്‍ ആവശ്യമുള്ളവര്‍ക്ക് മുഴുവന്‍ കുടിവെള്ളവും ഭക്ഷണവും നല്‍കാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന് എറണാകുളം കരയോഗം സെക്രട്ടറി പി. രാമചന്ദ്രന്‍ പറഞ്ഞു.

ആലുവ കെ.എം.ഇ.എ എന്‍ജനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ മാഗസിന്‍ പ്രകാശനച്ചടങ്ങ് ഒഴിവാക്കി അതിനായി നീക്കിവച്ച തുകകൊണ്ട് പദ്ധതിയിലേക്ക് സഹായങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. കുടിവെള്ള കിയോസ്‌കുകള്‍, ഹരിത ഷീറ്റുകള്‍, കുടിവെള്ളമെത്തിക്കാനുള്ള ടാങ്കറുകള്‍ തുടങ്ങിയ വാഗ്ദാനങ്ങളും നിരവധി വ്യക്തികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഉടന്‍ ഈ സഹായങ്ങളെല്ലാം കോര്‍ത്തിണക്കി ജനങ്ങളിലേക്കെത്തിക്കാനാണ് തീരുമാനം.

ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം, കാര്‍ഷിക സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ കെ.ആര്‍. വിശ്വംഭരന്‍, ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായര്‍, പ്രഫ. എം.കെ. പ്രസാദ്, ജോണി ലൂക്കോസ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (2 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (18 minutes ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (38 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (58 minutes ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (58 minutes ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 hour ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (2 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (12 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (12 hours ago)

Malayali Vartha Recommends