വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമപോരാട്ടത്തിന് സിപിഎം; 300 അഭിഭാഷകരടങ്ങിയ ലീഗൽ സെൽ സജ്ജം

സിപിഎമ്മിനും പാർട്ടി നേതാക്കൾക്കുമെതിരെ നടക്കുന്ന വ്യാജവാർത്തകൾക്കും അപവാദ പ്രചാരണങ്ങൾക്കുമെതിരെ നിയമപരമായി ശക്തമായി തിരിച്ചടിക്കാൻ സിപിഎം. ഇതിനായി മുന്നൂറോളം അഭിഭാഷകരെ ഉൾപ്പെടുത്തി പ്രത്യേക ലീഗൽ സെൽ രൂപീകരിച്ചു. കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ പി. രാജീവിനാണ് സെല്ലിന്റെ ചുമതല. ഹൈക്കോടതി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 30 മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
എല്ലാ ജില്ലകളിലും അഭിഭാഷക കൂട്ടായ്മകളും രൂപീകരിച്ചിട്ടുണ്ട്. പാർട്ടിക്ക് പുറത്തുള്ള പ്രമുഖ അഭിഭാഷകരെയും ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കുകയാണ് ലക്ഷ്യം. ഇതിനുപുറമെ വിവരാവകാശ നിയമം ഉപയോഗിച്ചുള്ള ഇടപെടലുകൾക്കായി വിവരാവകാശ പ്രവർത്തകരുടെ പ്രത്യേക സംഘത്തെയും സിപിഎം സജ്ജമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























