ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്

ശബരിമല സ്വർണപ്പാളി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്, ബോർഡ് മുൻ അംഗം എ അജികുമാർ എന്നിവരുടെ ജാമ്യാപേക്ഷകളിൽ വിധി 22ന് പറയും. ഇരുവരുടെയും റിമാൻഡ് സെപ്തംബർ ഒന്നുവരെ നീട്ടി. കഴിഞ്ഞയാഴ്ച സമർപ്പിച്ച ജാമ്യഹർജികളിൽ മൂന്നുദിവസം വാദം തുടർന്നു. തുടർന്നാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി എസ് മോഹിത് വിധി പറയാൻ മാറ്റിവെച്ചത്.
പ്രശാന്തിനെയും അജികുമാറിനെയും കഴിഞ്ഞ 23നാണ് പ്രത്യേക അന്വേഷണസംഘം (എസ്ഐടി)അറസ്റ്റ് ചെയ്തത്. 2019ലെ സ്വർണാപഹരണം മറച്ചുവയ്ക്കാനാണ് 2025ൽ വീണ്ടും ദ്വാരപാലക ശിൽപ്പം സ്വർണം പൂശാനായി കൊടുത്തുവിട്ടതെന്നാണ് എസ്ഐടി കണ്ടെത്തലുകളുള്ളത്.
2025ലും ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം അപഹരിച്ചെന്നും എസ്ഐടി പറയുന്നു. കേസിലെ മറ്റ് പ്രതികളുമായി ഇരുവർക്കും ബന്ധമില്ലെന്ന് പ്രതിഭാഗം വാദിക്കുകയും ചെയ്തു. പോറ്റിയും അജികുമാറും ഒരേ ടവർ ലൊക്കേഷനിലുണ്ടായിരുന്നെന്ന പ്രോസിക്യൂഷൻ വാദത്തെ പ്രതിഭാഗം എതിർത്തു.
പ്രശാന്തിനും അജികുമാറിനും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വാദത്തെ പ്രോസിക്യൂഷൻ എതിർത്തില്ല. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജനും പ്രതിഭാഗത്തിനായി അഭിഭാഷകരായ ബി രാമൻപിള്ള, ഓച്ചിറ അനിൽകുമാർ, സി ഡി അനിൽ എന്നിവരും ഹാജരായി.
"
https://www.facebook.com/Malayalivartha

























