Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..


ഒരു ചെറിയ അശ്രദ്ധ മതി ഒരു ജീവൻ തന്നെ എടുക്കാൻ...വീടും റെയില്‍വേ പാളവും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ല..ആ കുഞ്ഞ് ഒന്നുമറിയാതെ ഇഴഞ്ഞു കയറിയത് മരണത്തിലേക്ക്..

ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..

19 AUGUST 2026 04:51 PM IST
മലയാളി വാര്‍ത്ത


ഓണത്തിന് ഒരുങ്ങുകയാണ് കേരളം ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ ഓണത്തിന് ഉള്ളു . ഈ ഒരു വേളയിൽ സർക്കാരും ഒരുപടി മുന്നിൽ തന്നെയുണ്ട് . ഓണത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണവും പൊതുവിതരണ സംവിധാനങ്ങളും അതിവേഗം പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാര്‍. ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന രീതിയില്‍ നടക്കുന്ന പ്രചരണങ്ങളെല്ലാം വ്യാജമാണെന്ന് കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 18 ഉച്ചയ്ക്ക് രണ്ടരവരെയുള്ള ഓണക്കിറ്റുകളുടെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടാണ് ഇടതുപക്ഷത്തിന്റെ പ്രചരണങ്ങള്‍ മുഖ്യമന്ത്രി പൊളിച്ചത്.

സംസ്ഥാനത്ത് ആവശ്യമുള്ളതില്‍ കൂടുതല്‍ ഓണക്കിറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. റേഷന്‍ കടകളില്‍ എത്തിക്കാന്‍ തയാറാക്കിയിരിക്കുന്ന ആകെ കിറ്റുകളുടെ എണ്ണം 6,02,609 ആണ്.യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് 5.93 ലക്ഷം ഓണക്കിറ്റുകളാണ് ആവശ്യമുള്ളത്. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ക്ഷാമം ഒഴിവാക്കാന്‍ കരുതല്‍ എന്ന നിലയ്ക്ക് ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ 3,06,092 കിറ്റുകള്‍ ഇതിനോടകം റേഷന്‍ കടകളിലെത്തിച്ചു കഴിഞ്ഞു. അതായത് ആകെ തയ്യാറാക്കിയ കിറ്റുകളുടെ പകുതിയിലധികം വിതരണത്തിനായി എത്തിച്ചുകഴിഞ്ഞു.

 

റേഷന്‍ കടകള്‍ വഴി 75,885 കാര്‍ഡുടമകള്‍ ഇതിനോടകം തന്നെ ഓണക്കിറ്റ് നേരിട്ട് കൈപ്പറ്റിയിട്ടുണ്ട്. സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം നടക്കുന്നില്ലെന്നത് കേവലം കുപ്രചരണം മാത്രമാണെന്നും,പൂര്‍ണ്ണസജ്ജീകരണങ്ങളോടെ കൃത്യസമയത്ത് തന്നെ വിതരണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളില്‍ കിറ്റ് വിതരണം കൂടുതല്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഓണത്തോടനുബന്ധിച്ച് മാവേലി സ്റ്റോറുകള്‍ വഴി 13 അവശ്യസാധനങ്ങള്‍ സബ്‌സിഡി നിരക്കിലാണ് സര്‍ക്കാര്‍ ലഭ്യമാക്കിയിരിക്കുന്നത്.

വിലക്കയറ്റം ഉണ്ടാകാത്ത രീതിയില്‍ സപ്ലൈകോയുടെ മുഴുവന്‍ വില്‍പ്പനശാലകളിലും ഇവ യഥാസമയം എത്തിച്ചിട്ടുണ്ട്. ചെറുപയര്‍, ഉഴുന്ന്, വന്‍പയര്‍, കടല, തുവരപ്പരിപ്പ് തുടങ്ങി പത്ത് പ്രധാന അവശ്യ ഇനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ സബ്‌സിഡി നിരക്കിലാണ് ഇത്തവണ ജനങ്ങള്‍ക്ക് നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂലിക്കുട്ടാ... ഇനി എന്നെയും കാത്ത് ഇരിക്കാന്‍ നീ ഇല്ല; കുറിപ്പ് പങ്കുവച്ച് അനുശ്രീ  (6 minutes ago)

ഒന്നരവയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (20 minutes ago)

ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (25 minutes ago)

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍  (29 minutes ago)

ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ഇത്തവണത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു  (35 minutes ago)

മുഖ്യമന്ത്രി വിജയ്‌യെ അതിരുവിട്ട് പ്രശംസിക്കുന്നത് വിലക്കി സ്പീക്കറും മന്ത്രിയും  (44 minutes ago)

സ്ഥിരം ജീവനക്കാർക്ക് 29,600 രൂപ വരെയും, താൽകാലിക ജീവനക്കാർക്ക് 24,000 രൂപ വരെയും; കേരള സ്റ്റേറ്റ് പോൾട്രി ഡെവലപ്പ്മെന്റ് കോർപറേഷനിലെ ജീവനക്കാർക്കുള്ള പെർഫോമൻസ് കം ഇൻസെന്റ്റീവ്, ബോണസ് എന്നിവ വർധിപ്പിക  (55 minutes ago)

വീടുകളിൽ കൊതുകളുടെ ഉറവിടം നശിപ്പിക്കാൻ പൊതുജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി റസിഡൻസ് അസോസിയേഷനുകളുടെ പിന്തുണ തേടും; പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം ഊർജ്ജിതമാക്കാൻ പ്രത്യേക സ്ക്വാഡ് രൂപീക  (58 minutes ago)

നീറ്റ് പരീക്ഷയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം വേണമെന്ന് സുപ്രീംകോടതി  (1 hour ago)

ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച് നാലുപേര്‍ മരിച്ചു  (1 hour ago)

മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിലെ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വലുതാണ്; ആദിവാസികളെയും വനാതിർത്തികളിലെ കർഷകരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള വനസംരക്ഷണമാണ് വനം വകുപ്പ് വിഭാവനം ചെയ്യുന്നതെന്ന്  (1 hour ago)

സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും; 36 കുട്ടികള്‍ ആശുപത്രിയില്‍  (1 hour ago)

കാസര്‍കോട് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി വയോധിക ജീവനൊടുക്കി  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 35 കേസുകളിലായി 37 പേര്‍ കൂടി അറസ്റ്റിൽ; ആകെ 9941 അറസ്റ്റുകൾ  (1 hour ago)

തമിഴ്‌നാട്ടില്‍ എല്ലാ എംഎല്‍എമാര്‍ക്കും പുതിയ കാറുകള്‍  (1 hour ago)

Malayali Vartha Recommends