Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):


ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം


സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്


കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..

ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം

20 AUGUST 2026 10:23 AM IST
മലയാളി വാര്‍ത്ത

അങ്ങനെ ​ഗൾഫിൽ വീണ്ടും ആശങ്ക പടരുകയാണ്. സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ. തങ്ങൾക്ക് മേലുള്ള ഉപരോധം ഉടൻ നീക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യാഘാതങ്ങൾ നേരിടേണ്ടുവരുമെന്നുമാണ് മുന്നറിയിപ്പ്. ഇനി ആക്രമണമുണ്ടായാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും സൗദി സേനയെ വിന്യസിച്ചിട്ടുള്ള എല്ലാ മേഖലകളിലും ആക്രമണം നടത്താൻ തങ്ങൾക്ക് ശേഷിയുണ്ടെന്നും ഹൂതികൾ ഭീഷണി മുഴക്കി. ഒരു മാസത്തിനിടെ സൗദി സംയുക്ത സേന യുദ്ധ ആവശ്യങ്ങൾക്കായി ഉപയോഗിച്ച പത്ത് കപ്പലുകൾ മുക്കിയതായും എട്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണം നടത്തിയതായും ഹൂതി വക്താക്കൾ അവകാശപ്പെട്ടു. മേഖലയിൽ സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ എണ്ണ വിതരണ കേന്ദ്രങ്ങൾക്ക് നേരെ ഒമ്പത് ആക്രമണങ്ങൾ നടത്തിയെന്നും 14 എണ്ണ ടാങ്കറുകൾ തടഞ്ഞുവെച്ചെന്നും ഹൂതികൾ കൂട്ടിച്ചേർത്തു. ഉപരോധം പിൻവലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്നാണ് ഹൂതികളുടെ പുതിയ പ്രഖ്യാപനം നൽകുന്ന മുന്നറിയിപ്പ്.

അതേസമയം അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങളെ യുദ്ധത്തിലെ പങ്കാളികളായി കണക്കാക്കുമെന്ന് ഇറാൻ കരസേന മേധാവിയുടെ കർശന മുന്നറിയിപ്പ് നൽകി. മേഖലയിലെ രാജ്യങ്ങളുടെ അറിവില്ലാതെ ഇത്രയധികം അമേരിക്കൻ ടാങ്കർ വിമാനങ്ങൾ എങ്ങനെ തമ്പടിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. മേഖലയിൽ വർദ്ധിച്ചുവരുന്ന സൈനിക സാന്നിധ്യത്തിലും അമേരിക്കയുമായുള്ള സഹകരണത്തിലും ഇറാൻ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നതാണ് ഈ പ്രസ്താവന. അമേരിക്കയുമായുള്ള യുദ്ധം ശക്തമാകുമ്പോൾ ഗൾഫിലേക്ക് കൂടുതൽ ആക്രമണമുണ്ടാകുമെന്ന വ്യക്തമായ സന്ദേശം കൂടിയാണ് ഇറാൻ നൽകിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ രാത്രിയിലെ ആക്രമണത്തിൽ യു എ ഇ നിലപാട് കടുപ്പിച്ചതോടെ യു എ ഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന വിശദീകരണവും ഇറാൻ നേരത്തെ നൽകിയിരുന്നു. മിസൈൽ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര - വാണിജ്യ - സാമ്പത്തിക ഇടപാടുകളെല്ലാം യു എ ഇ നിർത്തിവച്ചിരിക്കുകയാണ്. ചർച്ചകളിൽ തീരുമാനമില്ലാത്ത സ്ഥിതിക്ക്, ഇറാന് മേൽ സാമ്പത്തിക സമ്മർദം കൂട്ടാനും ചർച്ചകൾ നിർത്തി വെക്കാനുമാണ് ഡോണൾഡ് ട്രംപിന്റെ നിർദേശമെന്നാണ് റിപ്പോർട്ടുകൾ.

ജൂലൈ പന്ത്രണ്ടിന് ശേഷമുള്ള ആദ്യ ആക്രമണ ശ്രമമാണ് ഇന്നലെ യു എ ഇയിലേക്കുണ്ടായത്. നാവിക ഗതാഗത സംവിദാനങ്ങളെ ലക്ഷ്യം വെച്ചെത്തിയ രണ്ട് മിസൈലുകൾ തകർത്തു. ഇറാനുമായി എല്ലാ വ്യാപാര - വാണിജ്യ - സാമ്പത്തിക വിനിമയങ്ങളും നിർത്തിവെച്ചതായി യു എ ഇ അറിയിച്ചു. ആക്രമണം തങ്ങൾ നടത്തിയതല്ലെന്ന് ഇറാൻ വിശദീകരിക്കാൻ ശ്രമിക്കുന്നു. ഇസ്രയേൽ നടത്തിയ തെറ്റിദ്ധരിപ്പിക്കൽ ആക്രമണം ആകാമെന്നാണ് വാദം. ഹോർമൂസിൽ തീരുമാനം നീളുന്നതാണ് ലോകത്തെ സമ്മർദത്തിലാക്കുന്നത്. ഇന്നലെ യു എ ഇക്ക് നേരെ ആക്രമണ ശ്രമം കൂടിയായതോടെ എണ്ണവില കുത്തനെ കൂടി. ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഹോർമൂസ് തുറക്കുന്നതിൽ ഇറാന്റെ ഉപാധികൾ അമേരിക്ക അംഗീകരിക്കുന്നത് കാത്തിരിക്കുകയാണ് ഇറാൻ. ഹോർമൂസിൽ ഇറാനും ഒമാനും ചേർന്ന് തീരുമാനം എടുത്തിട്ടും പ്രഖ്യാപിക്കാതെ ആഴ്ച്ചകളായി നീട്ടുകയാണ്. ഇറാന് മേൽ ഒരേ സമയം സാമ്പത്തിക സമ്മർദം കൂട്ടാനും സൈനിക നടപടി സാധ്യതകൾ നിലനിർത്താനുമാണ് ശ്രമമെന്ന് റിപ്പോർട്ടുകൾ. സാമ്പത്തിക ഉപരോധത്തിൽ വലഞ്ഞ്, ഗത്യന്തരമില്ലാതെ ഇറാൻ സ്വമേധയാ ചർച്ചകളിലേക്കെത്താനായി, പുതിയ നിർദേശം വരുന്നത് വരെ ചർച്ചകൾക്ക് മുൻകൈയെടുകകേണ്ടെന്ന് ട്രംപ് നിർദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മേഖലയിൽ ഇനി അമേരിക്കയില്ലാതെ പുതിയ ക്രമമാണ് വരാൻ പോകുന്നതെന്നും അതിൽ പ്രധാന റോൾ ഇറാനായിരിക്കുമെന്നും അവകാശപ്പെടുകയാണ് ഇറാൻ.

ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം. രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് യുഎഇ ലക്ഷ്യമാക്കി എത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആദ്യത്തെ മിസൈൽ രാജ്യത്തിന്റെ സമുദ്രാതിർത്തിക്കു പുറത്തും രണ്ടാമത്തേത് യുഎഇയുടെ സമുദ്രാതിർത്തിക്കുള്ളിലും പതിച്ചു.

ഏതു ഭീഷണിയെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈൽ മുന്നറിയിപ്പ് വന്ന ഏതാനും മിനിറ്റുകൾ രാജ്യത്തെ ജിപിഎസ് സിഗ്നലുകൾക്ക് തടസം നേരിട്ടതായി യാത്രക്കാർ പറഞ്ഞു. ഇടവേളയ്ക്കു ശേഷം ഫോണുകളിൽ മിസൈൽ മുന്നറിയിപ്പ് വന്നപ്പോൾ ജനം പരിഭ്രാന്തിയിലായി. ഏതാനും മിനിറ്റുകൾക്കകം സുരക്ഷിതമാണെന്ന അറിയിപ്പു വന്നതോടെയാണ് ആശ്വാസമായത്.

അതേസമയം ഹോർമുസ് കടലിടുക്കിലൂടെ ഇറാന്റെ എണ്ണ കൊണ്ടുപോകുന്ന കപ്പലുകൾക്ക് ഏർപ്പെടുത്തിയ ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്-ഇറാൻ വെടിനിർത്തൽ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ ‘ഫോക്സ് ന്യൂസിന്’ നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രസ്താവന.

ഹോർമുസിലെ നിയന്ത്രണത്തിനായി ഇറാനും ഒമാനും തമ്മിൽ നടത്തുന്ന സമാന്തര ചർച്ചകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് കരാറിലെത്താൻ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇറാനും ഒമാനും ചർച്ച നടത്തുകയാണ്.

ഇറാൻ കീഴടങ്ങാൻ തയാറാകണമെന്നും അവർ തകർന്നു കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. തനിക്ക് സമയക്രമമോ ധൃതിയോ ഇല്ലെന്നും ഇടക്കാല തിരഞ്ഞെടുപ്പുകൾ ചിന്തകളെ ബാധിക്കാറില്ലെന്നും ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ കൈവശം വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് യുഎസിന്റെ പ്രധാന ലക്ഷ്യമെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് പറഞ്ഞു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌  (19 minutes ago)

കണ്ണീർക്കാഴ്ചയായി... കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു  (26 minutes ago)

ലാ ലിഗ സീസണിൽ വിജയത്തോടെ തുടക്കമിട്ട് അത്‌ലറ്റിക്കോ മാഡ്രിഡ്..‌.  (39 minutes ago)

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി  (41 minutes ago)

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):  (55 minutes ago)

ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്  (1 hour ago)

വ്യാഴാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

  കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് തുടക്കം  (1 hour ago)

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):  (2 hours ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് ... കെ.എസ്.ആർ.ടി.സി കൂടുതൽ ദീർഘദൂര ബസുകൾ സർവീസ് നടത്തും  (2 hours ago)

മണൽപ്പരപ്പിൽ ഇരിക്കവേ തിരമാലകൾ ശക്തിയായിയടിച്ചുകയറി... തിരയിൽപെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു  (2 hours ago)

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം...പ്രീ സ്കൂൾ വാൻ ഡ്രൈവർ കുഴഞ്ഞുവീണു, ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി​യ (ഐ.​എ​സ്.​എ​സ്) ആ​ദ്യ ‘മ​ല​യാ​ളി’​യാ​യ അ​നി​ൽ മേ​നോ​ന്റെ ര​ണ്ടാം ബ​ഹി​രാ​കാ​ശ ന​ട​ത്ത​വും (സ്​​പേ​സ് വാ​ക്ക്) വി​ജ​യം.  (3 hours ago)

ഹോക്കി ലോകകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ രണ്ടാം റൗണ്ടിലേക്ക്....  (3 hours ago)

Malayali Vartha Recommends