തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി. ഗുജറാത്തിൽ റിലയൻസിന്റെ ഉടമസ്ഥയിലുള്ള വൻതാര മൃഗശാലയിൽ നിന്ന് വാങ്ങിയ സീബ്രകളെ മൃഗശാലയിൽ എത്തിച്ചു. പുലർച്ചെ 5:15 നാണ് എത്തിച്ചത്. മൂന്നു വയസ്സ് പ്രായമുള്ള രണ്ട് പെൺ സീബ്രകളെയും ഒരു ആൺ സീബ്രയെയുമാണ് വാങ്ങിയത്. ഒൻപത് വർഷത്തിന് ശേഷമാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്ര എത്തുന്നത്. 2002 ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽനിന്ന് എത്തിച്ച സീത എന്ന സീബ്ര 2017-ൽ പ്രായാധിക്യംമൂലം ചത്തതോടെയാണ് തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളുടെ സാന്നിധ്യമില്ലാതായത്.
വർഷങ്ങൾക്കുശേഷം സീബ്രകളെ വീണ്ടും മൃഗശാലയിലെത്തിക്കാനായി കഴിയുന്നത് ഏറെ സന്തോഷകരമാണെന്നും ഓണത്തോടനുബന്ധിച്ച് സീബ്രകളുടെ സാന്നിധ്യം സന്ദർശകർക്ക് പ്രത്യേക വിരുന്നാകുമെന്നും മൃഗശാല ഡയറക്ടർ പറഞ്ഞു. ഓണാവധിയിൽ തന്നെ സീബ്രകളെ സന്ദർശകർക്ക് കാണാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ നടത്തുന്നതെന്ന് വ്യക്തമാക്കി അധികൃതർ .
"
https://www.facebook.com/Malayalivartha

























